റിയാദ്: സൗദി അറേബ്യയിൽ ഒരാഴ്ച ശക്തമായ ശീതകാറ്റിന് സാധ്യത. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില പൂജ്യം ഡിഗ്രിയിലും താഴുമെന്നും മുന്നറിയിപ്പുണ്ട്. സൗദിയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്ന് ആരംഭിക്കുന്ന ശീതകാറ്റ് ക്രമേണ മധ്യ, കിഴക്ക്, തെക്ക് പ്രവശ്യകളിലേക്ക് വ്യാപിക്കും. വ്യാഴാഴ്ച വരെ ശീതകാറ്റ് തുടര്‍ന്നേക്കുമെന്നാണ് സൂചന.
Read also: യുഎഇയിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് മലയാളി കുടുംബം ആശുപത്രിയിൽ
അതിശൈത്യം കണക്കിലെടുത്ത് വടക്കൻ അതിർത്തി പ്രവശ്യകളിലെ സ്‌കൂള്‍ സമയങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. അറാർ അടക്കമുള്ള വടക്കൻ അതിർത്തി മേഖലയിൽ മൂന്ന് ദിവസം രാവിലെ ഒമ്പത് മുതലായിരിക്കും സ്കൂളുകൾ പ്രവര്‍ത്തനം ആരംഭിക്കുകയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. തബൂക്ക് മേഖലയിൽ വ്യാഴാഴ്ച വരെ രാവിലെ ഒമ്പതിനായിരിക്കും സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്നത്. അസംബ്ലി ഉണ്ടായിരിക്കുന്നതല്ല.
Post Your Comments