ടോമിനും ജെറിയ്ക്കും ഇന്ന് 80-ാം പിറന്നാള്‍. ലോകമെമ്പാടുമുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ടോം എന്ന കുസൃതി പൂച്ചയ്ക്കും ബുദ്ധിമാനായ ചുണ്ടനെലിയും പിറന്നു വീണിട്ട് ഇന്നേയ്ക്ക് 80 വര്‍ഷം തികഞ്ഞു. ഇന്ന് കാര്‍ട്ടൂണുകളും കഥാപാത്രങ്ങളും ഒരുപാടുണ്ടെങ്കിലും കുട്ടികളുടെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളില്‍ ഒന്നാം സ്ഥാനത്താണ് ഇരുവരും.
ജീവനുംകൊണ്ടോടുകയാണ് ഒരു സുന്ദരന്‍ കുഞ്ഞനെലി… അവന്റെ വാലിന്റെ തുമ്പത്ത് പിടിത്തമിട്ട് നോക്കിച്ചിരിക്കുന്ന ഒരു വികൃതിപ്പൂച്ച. 80 വര്‍ഷം മുമ്പ് ങ്ങനെയാണ് അവര്‍ പിറന്നുവീണത്. വര്‍ഷങ്ങളായി പരസ്പരം കൊണ്ടുംകൊടുത്തും അവരങ്ങനെ ഓടിനടക്കുന്നു. നമ്മുടെ ടോമും ജെറിയും. അവര്‍ക്കിന്ന് 80 വയസ്സാവുകയാണ്. 1940 ഫെബ്രുവരി പത്തിനാണ് ഹോളിവുഡിലെ മെട്രോ ഗോള്‍ഡ്‌വിന്‍ മേയര്‍ (എം.ജി.എം.) കാര്‍ട്ടൂണ്‍ സ്റ്റുഡിയോയിലാണ് ടോമും ജെറിയും ആദ്യമായി പ്രദര്‍ശനത്തിനെത്തിയത്. പുസ് ഗെറ്റ്‌സ് ദ ബൂട്ട് എന്നായിരുന്നു ആദ്യ കാര്‍ട്ടൂണിന്റെ പേര്. പിന്നീട് ലോകത്തിന്റെ പ്രിയപ്പെട്ടവരായി ഈ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍.
എം.ജി.എമ്മില്‍ ആനിമേറ്റര്‍മാരായിരുന്ന വില്യം ഹന്നയും ജോസഫ് ബാര്‍ബറയുമാണ് ടോമിന്റെയും ജെറിയുടെയും സ്രഷ്ടാക്കള്‍. മിക്കി മൗസും പോര്‍ക്കി പിഗും പോലുള്ള കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ അരങ്ങിലെത്തിയതോടെ എം.ജി.എം. പരാജയം മണത്തു തുടങ്ങിയിടത്തുനിന്നാണ് ടോമിന്റെയും ജെറിയുടെയും ജനനം.
പിടിച്ചുനില്‍ക്കാനായി പുതിയ കാര്‍ട്ടൂണ്‍ കൊണ്ടുവരാന്‍ എം.ജി.എം. ഏല്‍പ്പിച്ചത് ഹന്നയെയും ബാര്‍ബറയെയും.
ഒരു പൂച്ചയും എലിയും തമ്മിലുള്ള ഒരിക്കലും തീരാത്ത വഴക്കിന്റെയും ഇടയ്ക്കുള്ള ഇണക്കങ്ങളുടെയും കഥ അവര്‍ കാര്‍ട്ടൂണാക്കി മാറ്റി. ആ കഥ പുസ് ഗെറ്റ്‌സ് ദ ബൂട്ട് എന്നപേരില്‍ കാര്‍ട്ടൂണായി. ആദ്യത്തെ കാര്‍ട്ടൂണിനുതന്നെ മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിമിനുള്ള ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചു.
ജാസ്പര്‍, ജിന്‍ക്‌സ് എന്നിങ്ങനെയായിരുന്നു ടോമിന്റെയും ജെറിയുടെയും ആദ്യ പേര്. പിന്നീടാണ് ഇവര്‍ ടോമും ജെറിയുമായത്. ഓസ്‌കര്‍ പുരസ്‌കാരം ഏഴുതവണ ടോം ആന്‍ഡ് ജെറി നേടി.
Post Your Comments