Latest NewsKeralaNews

അനധികൃത കെട്ടിടങ്ങളുടെ ലിസ്റ്റ് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി : കേരളത്തില്‍ തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങളുടെയും അനധികൃത കൈയേറ്റങ്ങളുടെയും വിശദീകരണം തേടി സുപ്രീംകോടതി. പട്ടിക ആറ് ആഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി സംസ്ഥാന ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു. മേജര്‍ രവി സമര്‍പ്പിച്ച കോടതി അലക്ഷ്യ ഹര്‍ജിയില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്.

തീരദേശ പരിപാലന നിയമം ലംഘിച്ച് കേരളത്തില്‍ നിര്‍മിച്ച മുഴുവന്‍ കെട്ടിടങ്ങളുടെയും പട്ടിക കോടതിക്ക് കൈമാറുന്നില്ല എന്ന് വാദിച്ചാണ് മേജര്‍ രവിയുടെ ഹര്‍ജി. വിഷയം അതീവ ഗൗരവം ഉള്ളതാണെന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ പ്രതികരണം. സുപ്രീംകോടതി വിധിയെ തുടര്‍ന്നു പൊളിച്ചു നീക്കിയ മരടിലെ പാര്‍പ്പിട സമുച്ചയത്തിലെ ഒരു ഫ്ളാറ്റ് മേജര്‍ രവിയുടേതായിരുന്നു. മരടില്‍ തന്നെ ഇരുനൂറിലധികം അനധികൃത നിര്‍മാണങ്ങള്‍ ഉണ്ടെന്ന് കേരളം സത്യവാംങ്മൂലം നല്‍കിയിരുന്നു. ഇതേകുറിച്ച് വ്യക്തമായ റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു കോടതി നിര്‍ദ്ദേശിച്ചിരുന്നത്. ഇതു പൊളിച്ചു നീക്കുന്നതിനെതിരെ മേജര്‍ രവി ഉള്‍പ്പെടെ പല പ്രമുഖരും രംഗത്തെത്തുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button