
ന്യൂഡല്‍ഹി: ഡാര്‍ക്ക് നെറ്റ് സൈറ്റുകളിലൂടെ ലൈംഗിക ഉത്തേജന മരുന്ന് വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റില്‍. റിട്ട. ആര്‍മി ഉദ്യോഗസ്ഥന്റെ മകന്‍ ദീപു സിംഗാണ്(21) അറസ്റ്റിലായിരിക്കുന്നത്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി )ഡല്‍ഹി സോണല്‍ യൂണിറ്റ് ഉദ്യോഗസ്ഥര്‍ ലക്‌നോവില്‍ നിന്നാണിയാളെ പിടികൂടിയത്. 55,000 ഗുളികകള്‍ ഇയാളുടെ പക്കല്‍ നിന്ന് അന്വേഷണം സംഘം പിടിച്ചെടുത്തു.
നിഗൂഢ സേവനങ്ങളെയാണ് ഡാര്‍ക്ക് നെറ്റ് എന്നു പറയുന്നത്. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ കാരണം അന്വേഷണ ഏജന്‍സികള്‍ക്ക് അത്ര എളുപ്പം ഇവരെ പിടികൂടാന്‍ സാധിക്കില്ല. വിവിധ രാജ്യങ്ങളുടെ സെര്‍വറുകള്‍ ഉപയോഗിക്കുന്നതിനാലും ഇവയെ കണ്ടെത്താന്‍ പ്രയാസമാണ്.
Post Your Comments