Latest NewsIndiaNews

രേഖകളാണ് അവര്‍ക്ക് കാണേണ്ടതെങ്കില്‍ എന്റെ നെഞ്ചിൽ വെടിവെയ്ക്കാം; അസദുദ്ദീന്‍ ഒവൈസി

ഹൈദരാബാദ്: പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ സമരം ചെയ്യുന്നതിനെ ശക്തമായി എതിര്‍ക്കുന്ന ബിജെപി നേതാക്കള്‍ക്ക് മറുപടിയുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഞങ്ങള്‍ക്ക് നേരെ വെടിവയ്ക്കാം. ചെയ്യാവുന്നതെന്തും ചെയ്യാം. ഞാന്‍ ഈ രാജ്യത്ത് തന്നെ ജീവിക്കും. രേഖകള്‍ ഒന്നും കാണിക്കുകയുമില്ലെന്ന് ഒവൈസി വ്യക്തമാക്കി. രേഖകളാണ് അവര്‍ക്ക് കാണേണ്ടതെങ്കില്‍ അവര്‍ക്ക് എന്‍റെ നെഞ്ച് കാണിക്കാം. അവരോട് വെടിവയ്ക്കാന്‍ ആവശ്യപ്പെടും. എന്‍റെ ഹൃദയത്തിലേക്ക് വെടിവയ്ക്കണം. കാരണം എന്‍റെ ഹൃദയത്തില്‍ എന്‍റെ രാജ്യത്തോടുള്ള സ്നേഹമാണ് ഉള്ളത്. ഞങ്ങളുടെ പേര് മാത്രം മതി ഈ രാജ്യത്തോടുള്ള ഞങ്ങളുടെ സ്നേഹം പ്രകടമാക്കാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയോട് ഞാന്‍ നന്ദി പറയുന്നു. നിങ്ങളുടെ ഭരണം ഞങ്ങള്‍ മുസ്ലീംകളില്‍ നിന്ന് മരണ ഭയം നീക്കിയിരിക്കുന്നുവെന്നും ഒവൈസി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button