ഊബറിന് കടുത്ത വെല്ലുവിളിയുമായി ഇന്ത്യന്‍ ക്യാബ് കമ്പനി ഒല. 25,000 ഡ്രൈവര്‍മാരുമായി യുകെ തലസ്ഥാന നഗരമായ ലണ്ടനില്‍ തിങ്കളാഴ്ച്ച മുതൽ സർവീസ് ആരംഭിച്ചു. ല കംഫര്‍ട്ട്, കംഫര്‍ട്ട് എക്‌സ്എല്‍, എക്‌സെക്സ് എന്നിവയുള്‍പ്പെടുന്ന മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലുള്ള സര്‍വ്വീസുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
Also read : 2020ൽ ആദ്യ ഫോണ്‍ വിപണിയിലെത്തിക്കാനൊരുങ്ങി ഷവോമി റെഡ്മി
ഓലയുടെ 28-ാമത്തെ നഗരമാണ് ലണ്ടന്‍. മറ്റ് ബ്രിട്ടീഷ് നഗരങ്ങളായ ബര്‍മിംഗ്ഹാം, ബ്രിസ്റ്റോള്‍, ലിവര്‍പൂള്‍ എന്നിവിടങ്ങളില്‍ നേരത്തെ തന്നെ ഓല സർവീസ് തുടങ്ങിയിരുന്നു. യുകെയില്‍ 11,000 ഡ്രൈവര്‍മാരാണ് ബെംഗളൂരു ആസ്ഥാനമായ ഒലയ്ക്കുള്ളത്. ലണ്ടനില്‍ സര്‍വ്വീസ് ആരംഭിച്ചത് തങ്ങളുടെ ബിസിനസ്സിന്റെ ഒരു പ്രധാന നാഴികക്കല്ലാണെന്ന് ഒല ഇന്റര്‍നാഷണല്‍ മേധാവി സൈമണ്‍ സ്മിത്ത് പറഞ്ഞു.
Post Your Comments