Latest NewsKeralaNews

കൊച്ചിക്കാര്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ … അവര്‍ക്കുമാത്രം കൊമ്പുണ്ടോ ? നിര്‍മ്മാണം പുരോഗമിക്കുന്ന വൈറ്റില മേല്‍പ്പാലത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തയെ കുറിച്ച് മന്ത്രി ജി.സുധാകരന്റെ വിവാദ പ്രതികരണം

തിരുവനന്തപുരം : കൊച്ചിക്കാര്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ … അവര്‍ക്കുമാത്രം കൊമ്പുണ്ടോ ? നിര്‍മ്മാണം പുരോഗമിക്കുന്ന വൈറ്റില മേല്‍പ്പാലത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തയെ കുറിച്ച് മന്ത്രി ജി.സുധാകരന്റെ വിവാദ പ്രതികരണം . വൈറ്റില മേല്‍പ്പാലത്തെക്കുറിച്ചുള്ള അപവാദപ്രചരണം എറണാകുളത്തിന്റെ ക്രിമിനല്‍ മനോഭാവത്തിന് തെളിവാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. എറണാകുളത്തുകാര്‍ എല്ലാ വിഷയത്തെയും ക്രിമിനലൈസ് ചെയ്യുകയാണ്. പാലത്തിനെതിരെ മുഖമില്ലാത്ത അപവാദ പ്രചാരണങ്ങള്‍ നടക്കുകയാണ്. തിരുവനന്തപുരത്തും കോഴിക്കോടും ഇല്ലാത്ത പ്രവണതയാണിത്. എറണാകുളത്തുകാര്‍ക്കെന്താ കൊമ്പുണ്ടോ എന്നും മന്ത്രി ചോദിച്ചു.

read also : പാലാരിവട്ടം മേല്‍പ്പാലത്തിന്റെ അഴിമതിയുടെ അഴിയാകുരുക്കിനിടെ വൈറ്റില മേല്‍പ്പാലം യാഥാര്‍ത്ഥ്യമായി

പിടി തോമസിന്റെ സബ്മിഷന് മറുപടി നല്‍കുമ്പോഴായിരുന്നു മന്ത്രി സുധാകരന്റെ വിവാദപരാമര്‍ശം. പാലാരിവട്ടം പാലത്തിലൂടെയുള്ള ഗതാഗതം സുഗമമാക്കുന്നതിനായി സര്‍ക്കാര്‍ ഇതുവരെ എന്തെല്ലാം നടപടികള്‍ ചെയ്തു, ഇനി എന്തെല്ലാം നടപടികള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നു എന്നായിരുന്നു പി ടി തോമസ് സബ്മിഷനായി ചോദ്യം ഉന്നയിച്ചത്. പാലാരിവട്ടം പാലം ഉടന്‍ തുറന്നുകൊടുക്കാന്‍ കഴിയുന്ന അവസ്ഥയിലല്ലെന്ന് മന്ത്രി സുധാകരന്‍ നിയമസഭയില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button