Latest NewsKeralaNews

മഞ്ജുവുമായി വിവാഹബന്ധം വേര്‍പ്പെടുത്താനൊരുങ്ങി ഭര്‍ത്താവ് …കുടുംബജീവിതം തകര്‍ന്നു ..സംഭവിച്ച കാര്യങ്ങള്‍ തുറന്നു പറഞ്ഞ് ബിഗ് ബോസിലെ പ്രേക്ഷകരുടെ പ്രിയതാരം മഞ്ജുവിന്റെ ഭര്‍ത്താവ് സുനിച്ചന്‍

കൊച്ചി : മഞ്ജുവുമായി വിവാഹബന്ധം വേര്‍പ്പെടുത്താനൊരുങ്ങി ഭര്‍ത്താവ് …കുടുംബജീവിതം തകര്‍ന്നു ..സംഭവിച്ച കാര്യങ്ങള്‍ തുറന്നു പറഞ്ഞ് ബിഗ് ബോസിലെ പ്രേക്ഷകരുടെ പ്രിയതാരം മഞ്ജുവിന്റെ ഭര്‍ത്താവ് സുനിച്ചന്‍. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ്ബോസില്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി മഞ്ജു പത്രോസ്. മഞ്ജുവിനെതിരേ ചില വാര്‍ത്തകള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിച്ചിരുന്നു. മഞ്ജുവില്‍ നിന്നും വിവാഹ മോചനം ഭര്‍ത്താവും കുടുംബവും ആവശ്യപ്പെട്ടുവെന്നുള്ള വാര്‍ത്തകളായിരുന്നു. ഇപ്പോള്‍ ഇതാ ആ വാര്‍ത്തയോട് പ്രതികരിക്കുകയാണ് ഭര്‍ത്താവ് സുനിച്ചന്‍. മഞ്ജുവിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് സുനിച്ചന്‍ വ്യാജ വാര്‍ത്തകളോട് പ്രതികരിച്ചത്. ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചതില്‍ തനിക്ക് ദുഃഖം ഉണ്ട്. അതെ സമയം തന്നെ അതില്‍ സത്യം ഇല്ലെന്നും സുനിച്ചന്‍ പറയുന്നു. സുനിച്ചന്റെ വാക്കുകള്‍ ഇങ്ങനെ. ”നമസ്‌കാരം ഞാന്‍ സുനിച്ചന്‍ ആണ് സംസാരിക്കുന്നത്. ഇപ്പോള്‍ ദുബായില്‍ ആണുള്ളത്. ഒരു വര്ഷം ആയി ഇവിടെ എത്തിയിട്ട്. ഇടക്ക് ഒരു രണ്ടു മാസം നാട്ടില്‍ ലീവിന് പോയിരുന്നു. പിന്നെ ബിഗ് ബോസ് എല്ലാരും കാണുന്നുണ്ട് എന്ന് എനിക്കറിയാം.

Read Also : ബിഗ് ബോസ് വീട്ടിലെ അംഗങ്ങള്‍ക്ക് തിരിച്ചടിയായി അസുഖം : വ്യക്തിശുചിത്വം പാലിയ്ക്കണമെന്ന് ബിഗ് ബോസ് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും സംഗതി കൂടുതല്‍ വഷളായി

ഞാന്‍ ഇടയ്ക്ക് ഏഷ്യാനെറ്റില്‍ ചെന്നിരുന്നുവെന്നും മഞ്ജുവില്‍ നിന്നും ഡിവോഴ്സ് വേണം എന്ന് ആവശ്യപ്പെട്ടുവെന്നും ചേര്‍ത്ത് ഒരു വാര്‍ത്ത ഇടയ്ക്ക് കണ്ടു. ഞാന്‍ അത് ഏഷ്യാനെറ്റില്‍ വിളിച്ചു ചോദിച്ചു. അപ്പോള്‍ അവര്‍ അത് പെയ്ഡ് ന്യൂസ് ആണെന്നു പറഞ്ഞു. എനിക്ക് ഒരുപാട് സങ്കടമായി.

അങ്ങിനെ ഒരു വാര്‍ത്ത ഇല്ല. കാരണം എന്റെ കുടുംബവും അവളുടെ കുടുംബവും പിന്തുണ നല്കിയിട്ടാണ് അവള്‍ ബിഗ് ബോസില്‍ പോയത്” എന്നാല്‍ കഴിഞ്ഞ എപ്പിസോഡില്‍ ഒരു രോഗത്തിന്റെ പേരു വിളിച്ച് രജിത് കുമാറിനെ അവഹേളിച്ച മഞ്ജു പത്രോസിനെതിരെ പൊട്ടിത്തെറിക്കുകയായിരുന്നു മോഹന്‍ലാല്‍. മഞ്ജുവിന്റെ ഭാഗത്ത് നിന്ന് മോശമായ വാക്ക് രജിത്തിന് നേരെ വന്നതാണ് പ്രശനത്തിന്റെ തുടക്കം. ഞാനും എല്ലാരും അവളെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പിന്നെ അവള്‍ കഴിഞ്ഞ ഒരു എപ്പിസോഡിനകത്ത് കുഷ്ഠരോഗി എന്ന പരാമര്‍ശം നടത്തുകയുണ്ടായി. അതിനു ഞാന്‍ നിങ്ങളോട് മാപ്പ് ചോദിക്കുന്നു. അവളുടെ വായില്‍ നിന്നും അത് അറിയാതെ പറഞ്ഞു പോയതാണ്. പിന്നെ ഇത് ഒരു ഗെയിം അല്ലെ ആ രീതിയില്‍ കണ്ടാല്‍ മതി. പിന്നെ എല്ലാരും ബിഗ് ബോസ് കാണണം മഞ്ജുവിനെ സപ്പോര്‍ട്ട് ചെയ്യണം, ഞാനും ചെയ്യാം” എന്നും ലൈവിലൂടെ സുനിച്ചന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button