Life Style

കാലാവസ്ഥാ മാറ്റവും തൊണ്ടവേദനയും; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കാലാവസ്ഥാ മാറ്റം വരുമ്പോള്‍ പലര്‍ക്കും തൊണ്ട വേദനയുണ്ടാകാനുളള സാധ്യതയുണ്ട്. ചിലര്‍ക്ക് തൊണ്ട വേദന തുടങ്ങിയാല്‍ പെട്ടെന്നൊന്നും മാറില്ല. തണുത്ത വെള്ളം കുടിക്കലും അന്തരീക്ഷ മലിനീകരണവും ഒക്കെ തൊണ്ട വേദന ഉണ്ടാകാന്‍ കാരണമാണ്. തൊണ്ടയില്‍ ജലാംശം കുറയുന്നതാണ് തൊണ്ട വേദന വരാന്‍ പ്രധാന കാരണം. തൊണ്ട വേദന മാറാനുള്ള ചില വഴികള്‍ നോക്കാം.

ചുക്ക് കാപ്പി കുടിക്കുന്നതും തൊണ്ട വേദനക്ക് ആശ്വാസം തരും തൊണ്ടവേദന ഉണ്ടാക്കുന്ന വൈറസുകള്‍ക്കെതിരെ പ്രവര്‍ത്തിക്കും ചുക്ക് പ്രവര്‍ത്തിക്കും.

ഒരു ഗ്ലാസ് തിളച്ച ചൂട് വെള്ളത്തില്‍ അല്‍പം ചായ പൊടിയും നാരങ്ങ നീരും ചേര്‍ത്ത് തൊണ്ടയില്‍ അല്‍പം ആവിപിടിക്കുന്നത് തൊണ്ടവേദന മാറാന്‍ നല്ലതാണ്.

കട്ടന്‍ചായയില്‍ ഇഞ്ചി ചേര്‍ത്ത് കുടിക്കുന്നത് തൊണ്ട വേദനയെ ഇല്ലാതാക്കാന്‍ സഹായിക്കും. ഇഞ്ചിയുടെ ആയൂര്‍വേദ ഗുണങ്ങളാണ് ഇതിന് സഹായിക്കുക. ഇതില്‍ തുളസിയില ചേര്‍ക്കുന്നതും ഏറെ നല്ലതാണ്.

വയമ്പ് അരച്ച് തൊണ്ടയില്‍ പുരട്ടിയാല്‍ തൊണ്ടവേദനയും ഒച്ചയടപ്പും മാറാന്‍ നല്ലതാണ്.

കുരുമുളക് വെള്ളം കുടിക്കുന്നത് തൊണ്ട വേദന കുറയാന്‍ ഏറെ ?ഗുണകരമാണ്. പപ്പായയുടെ കറ തൊണ്ടയില്‍ പുരട്ടിയാല്‍ തൊണ്ടവേദന ശമിക്കും.

ഒരു സ്പൂണ്‍ ഉപ്പുചേര്‍ത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ കാല്‍ ചെറിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു ചൂടാക്കി ഇളം ചൂടോടെ കവിള്‍ക്കൊള്ളുക. കൂടാതെ ചുക്ക്, കുരുമുളക്, എന്നിവ സമം അരച്ചത് തേനും ചേര്‍ത്ത് അലിയിച്ചു കഴിക്കുന്നതും തൊണ്ട വേദനയ്ക്ക് അത്യുത്തമം ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button