KeralaLatest NewsNews

നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സ്‌കൂൾ ഡയറക്ടർ പിടിയിൽ; സമാനമായ കേസിൽ ഇയാൾ മുമ്പും പിടിയിലായിട്ടുണ്ടെന്ന് പൊലീസ്

തിരുവനന്തപുരം: നാലാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ചെമ്പഴന്തി ശ്രീനാരായണ രാജ്യാന്തര പഠന കേന്ദ്രം ഡയറക്ടറും ആനാട്‌ ചന്ദ്രമംഗലം ഷെറിൻ ഭവനിൽ താമസവുമായ ഡോ.എം. ആർ യശോധരൻ(52) വീണ്ടും അറസ്റ്റിൽ. 2008ൽ സമാന കേസിൽ യശോധരൻ പിടിയിലായിരുന്നു. സംഭവത്തെ തുടർന്ന് യശോധരനെ ചെമ്പഴന്തി ശ്രീനാരായണ രാജ്യാന്തര പഠന കേന്ദ്രം ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയതായി സാംസ്കാരിക വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സ്‌കൂൾ വാർഷിക ആഘോഷങ്ങൾ നടക്കുന്ന ദിവസമായിരുന്നു താഴ്‌ന്നമല ആർഷ ഇന്റർനാഷണൽ സ്‌കൂൾ ഡയറക്ടർ കൂടിയായ യശോധരൻ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. മറ്റ് കുട്ടികൾ വാർഷിക ആഘോഷങ്ങൾക്കായി പോയപ്പോൾ സുഖമില്ലാത്തതിനാൽ ക്ലാസ് മുറിയിൽ തനിച്ചിരുന്ന പെൺകുട്ടിയെ യശോധരൻ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് വലിയമല പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് യശോധരന്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്

വീട്ടിലെത്തി കുട്ടി മാതാവിനോട് കാര്യം പറഞ്ഞപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്. ഉടൻ തന്നെ കുട്ടിയുടെ പിതാവ് വലിയമല പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ യശോധരനെതിരെ പോക്സോ നിയമപ്രകാരം വലിയമല പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

2008ൽ സമാനമായ കേസിൽ ഇയാൾ പിടിലായിരുന്നുയെങ്കിലും പിന്നീട് തെളിവുകളുടെ അഭാവത്തിലും പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലാത്തതിനാലും യശോധരനെ കോടതി വെറുതെ വിടുകയായിരുന്നു.

സ്‌കൂളിലെ മറ്റുകുട്ടികൾക്ക് നേരെയും ഇയാൾ അതിക്രമം നടത്തിയിട്ടുണ്ടോയെന്നു മനസിലാക്കുന്നതിനായി കുട്ടികൾക്ക് പൊലീസ് കൗണ്സിലിംഗ് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വലിയമല പൊലീസ് പറഞ്ഞു. വീണ്ടും അധ്യാപകനായി ജോലിയിൽ പ്രവേശിച്ച യശോധരൻ തന്റെ പ്രതിച്ഛായ മാറ്റിയെടുക്കാൻ സാമൂഹിക പ്രവർത്തനങ്ങളിൽ സജ്ജീവമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button