ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂരുമായുള്ള അഭിമുഖത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ആര്‍ജെ പുര്‍ഖക്കെതിരെ നടന്നത് കരുതി കൂട്ടിയുള്ള സൈബര്‍ ആക്രമണം. ജോലിയുടെ ഭാഗമായി താന്‍ ചെയ്ത ഇന്റര്‍വ്യൂവിലെ തന്നെ ചിത്രങ്ങള്‍, രാഷ്ട്രീയ നേട്ടത്തിനായി ചിലർ മോശമായി ഉപയോഗിക്കുന്നതിനെതിരെ യുവതി രംഗത്തെത്തി.
ശശി തരൂരിനെതിരെയുള്ള ആക്രമണത്തിനായി ചിത്രം പലരും ദുരുപയോഗം ചെയ്യുകയും ചിത്രത്തില്‍ കമന്റുകളിട്ടത് കൂടാതെ എഡിറ്റ് ചെയ്ത് സ്ത്രീവിരുദ്ധ ട്രോളുകളുണ്ടാക്കുകയും ചെയ്തു. ‘തരൂരിന്റെ പുതിയ ഇര’ എന്ന രീതിയിലുള്ള കമന്റുകളാണ് ട്വിറ്ററില്‍ വിവിധ അക്കൗണ്ടുകളില്‍ പ്രചരിപ്പിച്ചത്.
അതേസമയം, ജയ്പൂരില്‍ നടന്ന സാഹിത്യോത്സവത്തിലാണ് പുര്‍ഖ ശശി തരൂരിനെ അഭിമുഖം ചെയ്തത്. സ്വന്തം ജോലി ചെയ്തതിനാണ് താന്‍ ഇത്രയേറെ ഉപദ്രവിക്കപ്പെട്ടതെന്നത് വിഷമിപ്പിക്കുന്നുവെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments