KeralaLatest NewsNews

കക്കാടംപൊയില്‍ പീഡനം : രാഷ്ട്രീയക്കാര്‍ കുടുങ്ങുമെന്ന് സൂചന : ഇവര്‍ നിരീക്ഷണത്തില്‍

കോഴിക്കോട് : കോഴിക്കോട് കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ പതിനാറുകാരിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ രാഷ്ടീയക്കാര്‍ കുടുങ്ങുമെന്ന് സൂചന. എട്ടുപേര്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. രാഷ്ട്രീയക്കാരും ബിസിനസുകാരും ഉള്‍പ്പെടെ നാല്‍പ്പത്തി ഒന്നുപേരെയാണ് അന്വേഷണസംഘം ചോദ്യം ചെയ്ത് വിട്ടയച്ചത്. ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് വിളിപ്പിച്ചപ്പോഴാണ് പലരും കുടുങ്ങിയതായി അറിഞ്ഞത്.

Read Also : വാളയാര്‍ പീഡനം; പ്രതികള്‍ക്കെതിരെ പോക്‌സോ പ്രകാരം കേസെടുക്കും; മുഖ്യമന്ത്രി

സംശയമുള്ള നാല്‍പത്തി ഒന്നുപേരെ ചോദ്യം ചെയ്ത് വിട്ടയച്ചു. ഇതില്‍ എട്ടുപേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരെ വീണ്ടുംക്രൈംബ്രാഞ്ച് ഓഫിസിലെത്താന്‍ നിര്‍ദേശിച്ചെങ്കിലും പലരും ഒളിവിലാണ്. ഇവരില്‍ ചിലര്‍ മുന്‍കൂര്‍ ജാമ്യം നേടാന്‍ ശ്രമം തുടങ്ങിയതായും സൂചനയുണ്ട്.

നാല് ദിവസമാണ് പതിനാറുകാരി കക്കാടംപൊയിലിലെ റിസോര്‍ട്ടിലുണ്ടായിരുന്നത്. ഈ സമയം പെണ്‍വാണിഭ സംഘത്തിലെ മറ്റ് ചില വനിതകളും ഇവിടെ താമസിച്ചിരുന്നു. മുപ്പതിലധികം ആളുകള്‍ സന്ദര്‍ശകരായി എത്തിയതായി പൊലീസിന് വിവരം ലഭിച്ചു. പെണ്‍കുട്ടിക്ക് ഇരുപത് വയസ് കഴിഞ്ഞു എന്നാണ് റിസോര്‍ട്ട് നടത്തിപ്പുകാര്‍ ഇടപാടുകാരോട് പറഞ്ഞിരുന്നത്.

കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവരാണ് കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ നാല് മാസത്തിലധികം വയനാട്ടിലെ വിവിധ റിസോര്‍ട്ടുകളില്‍ താമസിപ്പിച്ച് പീഡനത്തിനിരയാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button