യു.കെ : ജയിലിലെ ഗുണ്ടയുമായി വനിതാ ജയില്‍ ഓഫീസര്‍ക്ക് ശാരീരിക ബന്ധം. ഡ്യൂട്ടി സമയത്ത് ബന്ധപ്പെടാനായി ഇവര്‍ വസ്ത്രത്തില്‍ ഒരു തുള തീര്‍ത്തിരുന്നതായും റിപ്പോര്‍ട്ട്.
ഡ്യൂട്ടി സമയത്ത് പോലും ഇവര്‍ ഇയാളുമായി ബന്ധപ്പെട്ടിരുന്നു. കൂടാതെ ഇയാളുടെ പേര് ശരീരത്തില്‍ പച്ച കുത്തുകയും ലൈംഗികചുവയുള്ള പ്രേമലേഖനങ്ങള്‍ ഇയാള്‍ക്ക് കൈമാറുകയും ചെയ്‌തെന്ന് റിപ്പോര്‍ട്ട്.
യു.കെ.യിലെ ദര്‍ഹാമിലാണ് എല്ലാവരേയും ഞെട്ടിപ്പിയ്ക്കുന്ന സംഭവം നടന്നിരിക്കുന്നത്. സ്റ്റെഫാനി സ്മിത്ത് വൈറ്റ് എന്ന ജയില്‍ ഓഫീസറാണ് തടവില്‍ കഴിയുന്ന ഗുണ്ട കര്‍ട്ടിസ് വാറന്‍ അഥവാ ‘കോക്കി’യുമായി കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള സെല്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഡ്യൂട്ടി സമയത്ത് ബന്ധപ്പെടാനായി ഇവര്‍ വസ്ത്രത്തില്‍ ഒരു തുള തീര്‍ത്തിരുന്നതായും മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
13 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് കഴിയുകയായിരുന്നു കോക്കി. ഇവര്‍ തമ്മിലെ ശാരീരിക ബന്ധം ആറ് മാസത്തോളം നീണ്ടപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുറ്റവാളികളെ നിയന്ത്രിക്കാനുള്ള പ്രത്യേക പരിശീലനം ലഭിച്ചയാളാണ് സ്റ്റെഫാനിയെങ്കിലും കോക്കിയില്‍ ആകൃഷ്ടയായ ഇവര്‍ അയാളുമായി അടുക്കുകയായിരുന്നു. കേവലം മൂന്നു മാസത്തിനുള്ളില്‍ തന്നെ 213 തവണയാണ് ഇവര്‍ പരസ്പരം ആശയവിനിമയം നടത്തിയിരുന്നതെന്ന് പോലീസ് കണ്ടെത്തി.
ഇവരുടെ ബന്ധത്തില്‍ സംശയം തോന്നിയ മറ്റു ജീവനക്കാര്‍ നിരീക്ഷണം കടുപ്പിച്ചപ്പോഴാണ് രഹസ്യം പുറത്തായത്. ഇയാള്‍ക്ക് സ്റ്റെഫാനി ഒരു കുറിപ്പ് കൈമാറുന്നത് ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു .
ജയിലിനുള്ളിലേക്കു നിരോധിത വസ്തുക്ക എത്തിക്കാന്‍ കോക്കി സ്റ്റെഫാനിയെ ഉപയോഗിച്ചിരുന്നു.
Post Your Comments