കോഴിക്കോട് : കഴിഞ്ഞ ദിവസം ലോകം മുഴുവനും ശ്രദ്ധനേടി വൈറലായ ഈ ഫോട്ടോയ്ക്ക് പിന്നിലും മലയാളിയുടെ ഹസ്തം. ചെളിനിറഞ്ഞ നദിയില്‍ കുടുങ്ങിക്കിടക്കുന്നയാള്‍ക്ക് കരയേറാന്‍ കൈനീട്ടുന്ന ഒറാങ്ങുട്ടാന്റെ ഈ ചിത്രം പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായത് ഈ ചിത്രം എടുത്തതാകട്ടെ് മലയാളി യുവാവും. പൊന്നാനി സ്വദേശിയായ അനില്‍പ്രഭാകര്‍ പകര്‍ത്തിയതാണ് ഈ ചിത്രം. 12 വര്‍ഷമായി ഇന്‍ഡൊനീഷ്യയില്‍ ജോലിചെയ്യുന്ന അനില്‍ സെപ്റ്റംബര്‍ എട്ടിന് ബോര്‍ണിയോ ദ്വീപിലെ ഒറാങ്ങുട്ടാനുകളുടെ സംരക്ഷിത മേഖലയില്‍ നിന്നാണ് ചിത്രം പകര്‍ത്തിയത്. കല്‍ക്കരി ഖനന കമ്പനിയായ ബറൂക്ക പവറില്‍ സീനിയര്‍ ഓപ്പറേഷന്‍ മാനേജരായാണ് അനില്‍ ജോലിചെയ്യുന്നത്. പൊന്നാനി ചമ്രവട്ടം ‘ദ്വാരക ‘യില്‍ പരേതനായ വിമുക്തഭടന്‍ ടി. പ്രഭാകരന്റെയും റിട്ട. പ്രഥമാധ്യാപിക ടി.എ. യശോദയുടെയും മകനാണ്. അമലാദേവിയാണ് ഭാര്യ.
അപകടത്തില്‍പ്പെടുന്ന ജീവജാലങ്ങളെ സഹായിക്കുന്ന മനുഷ്യര്‍ ദുരന്തമുഖങ്ങളിലെ സ്ഥിരം കാഴ്ചയാണ്. എന്നാല്‍ അപകടത്തില്‍പ്പെട്ടിരിക്കുന്ന മനുഷ്യനെ സഹായിക്കാന്‍ മൃഗങ്ങള്‍ എത്തുന്നത് എത്തുന്നത് അപൂര്‍വ കാഴ്ച തന്നെയാണ്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് അനില്‍ പ്രഭാകര്‍ ഈ ചിത്രം പങ്കുവെച്ചത്. ഞാന്‍ നിങ്ങളെ സഹായിക്കട്ടെ?…മനുഷ്യരില്‍ മനുഷ്യത്വം നശിക്കുമ്‌ബോള്‍ ചില സമയങ്ങളില്‍ മൃഗങ്ങള്‍ നമ്മെ അടിസ്ഥാനത്തിലേക്ക് നയിക്കുന്നു- എന്നു കുറിച്ചു കൊണ്ടായിരുന്നു അദ്ദേഹം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രമാണ് വൈറലായത്.
വംശനാശഭീഷണി നേരിടുന്ന ഒറാങ്ങുകളുടെ മുഖ്യശത്രുവായ പാമ്പുകളെ ഒഴിവാക്കാനായി കുറ്റിച്ചെടികള്‍ നീക്കംചെയ്യുകയായിരുന്നു ബോര്‍ണിയോ ഒറാങ്ങുട്ടാന്‍ സര്‍വൈവല്‍ ഫൗണ്ടേഷന്റെ സന്നദ്ധപ്രവര്‍ത്തകന്‍. നദിയുടെ ചാലിലിറങ്ങിയപ്പോള്‍ ചെളിയില്‍ കാലുറച്ചത് അടുത്തുനിന്ന ഒറാങ്ങുട്ടാന്‍ ശ്രദ്ധിച്ചു. രക്ഷപ്പെടുത്താന്‍ കൈനീട്ടി. അനില്‍ ഈ മുഹൂര്‍ത്തങ്ങള്‍ പകര്‍ത്തി. അനിലെടുത്ത ഊ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പലരും പങ്കുവെച്ചു. ഫേസ്ബുക്കിലും വൈറലായി. ബ്രിട്ടനിലെ ടാബ്ലോയ്ഡുകളായ ഡെയിലി മെയില്‍, ഡെയിലി സ്റ്റാര്‍, ഡെയിലി എക്‌സ്പ്രസ്സ് എന്നിവയിലെല്ലാം ചിത്രം വാര്‍ത്തയായി.
അതേസമയം, ഏതാണ്ട് നാലുമിനിറ്റ് നീണ്ട മൗനഭാഷണത്തിനുശേഷം ഒറാങ്ങിന്റെ സഹായം സ്വീകരിക്കാതെ നമ്മുടെ സന്നദ്ധപ്രവര്‍ത്തകന്‍ മറ്റൊരു വഴിയിലൂടെ കരയ്ക്ക് കയറുകയായിരുന്നു. തീര്‍ത്തും വന്യജീവിയായ ഒറാങ്ങുകള്‍ ഇണങ്ങുന്നവയല്ല. കൈനീട്ടുമ്പോള്‍ മനസ്സിലെന്താണെന്ന് ഊഹിക്കാനാവില്ലായിരുന്നു. കൈ സ്വീകരിക്കാത്തതിന് അദ്ദേഹം പറഞ്ഞ കാരണമിതായിരുന്നു.
Post Your Comments