Latest NewsNewsIndia

അമ്മയുടെ ആൺസുഹൃത്ത് പതിനാലുകാരിയെ പീ‍‍ഡിപ്പിച്ച് ഗര്‍ഭിണിയാക്കി

ബാംഗളൂര്‍ : അമ്മയുടെ ആൺസുഹൃത്ത് പതിനാലുകാരിയെ പീ‍‍ഡിപ്പിച്ച് ഗര്‍ഭിണിയാക്കി. ഇരുവർക്കുമെതിരെ മകൾ പരാതി നൽകി. ബാംഗളൂര്‍ സൗത്തിലെ പെൺകുട്ടിയാണ് അമ്മയ്ക്കും സുഹൃത്തിനുമെതിരെ പരാതി നല്‍കിയത്. എട്ട് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടി മുത്തശ്ശിക്കൊപ്പമാണ് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്.

സംഭവത്തില്‍ ബാംഗളൂരില്‍ ഓട്ടോ ഡ്രൈവറായ വിനയ് എന്നയാള്‍ക്കെതിരെയും കുട്ടിയുടെ അമ്മയ്‌ക്കെതിരെയും പോലീസ് കേസെടുത്തു. ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞാണ് ഇവര്‍ താമസിക്കുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ ഓട്ടോ ഡ്രൈവറുമായ സൗഹൃദത്തിലായി. തുടര്‍ന്ന് എല്ലാ ദിവസവും രാത്രിയില്‍ ഇയാള്‍ വീട്ടില്‍ വരുമായിരുന്നു. ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം ഇയാള്‍ക്കൊപ്പം കിടന്നുറങ്ങാന്‍ അമ്മ നിര്‍ബന്ധിച്ചിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഇതിനിടെയാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്.

ALSO READ: ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി മറ്റുള്ളവര്‍ക്ക് കാഴ്ച്ച വെച്ചു; വിദ്യാര്‍ഥിനിയെ മോഡലിങ് അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസില്‍ ഇടനിലക്കാരി പിടിയിൽ

കേസിലെ പ്രതിയായ വിനയ് മോഷണക്കേസിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. മാസങ്ങള്‍ക്ക് മുമ്പ് ഒരു പിടിച്ചുപറി കേസില്‍ ഇയാളെ പോലീസ് പിടികൂടിയിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ശാരീരകമായ പ്രശ്‌നങ്ങള്‍ തോന്നിയെങ്കിലും ആശുപത്രിയില്‍ കാണിക്കാന്‍ അമ്മ സമ്മതിച്ചില്ല എന്നും കുട്ടി പറഞ്ഞു. ഇതിന് പിന്നാലെയാണ് ഗര്‍ഭിണിയാണെന്ന് മനസ്സിലാകുന്നത്. ഈ സംഭവത്തിന് ശേഷം ഓട്ടോ ഡ്രൈവറെ പിന്നീട് കണ്ടിട്ടില്ലെന്നും കുട്ടി പോലീസിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button