ശക്തമായ തലവേദനയോടൊപ്പം തന്നെ മറ്റ് ചില ലക്ഷണങ്ങളോടും കൂടി പ്രകടമാവുന്ന തലവേദനയാണ് മൈഗ്രേയ്ന്‍. ഇതിനെ മറികടക്കുന്നതിന് വേണ്ടി ഉഴുന്ന് പാലില്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ അതികഠിനമായി മൈഗ്രേയ്ന്‍ ഉള്ളവരില്‍ അല്‍പം ഉഴുന്നെടുത്ത് അത് പാലില്‍ കഴിക്കുന്നവര്‍ക്ക് മൈഗ്രേയ്ന്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാവുന്നതാണ്.
ദശമൂലം എന്ന് പറഞ്ഞാല്‍ പത്ത് ഇനം മരുന്നു ചെടികള്‍ ചേര്‍ത്ത് തയ്യാറാക്കുന്നതാണ്. അതിനായി കുമിഴ്, കൂവളം, മുഞ്ഞ, പാതിരി, പലകപ്പയ്യാനി, ഓരില, മൂവില, ആനച്ചൂണ്ട, ചെറുചൂണ്ട, ഞെരിഞ്ഞില്‍ എന്നിവയാണ് ദശമൂലം. ഈ മരുന്നു ചെടികള്‍ എല്ലാം ഉപയോഗിച്ച് ഇത് പാലിലിട്ട് തിളപ്പിച്ച് കഴിക്കുന്നതും മൈഗ്രേയ്ന്‍ പോലുള്ള അസ്വസ്ഥകളെ പെട്ടെന്ന് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.
നെറ്റിത്തടത്തില്‍ ചന്ദനം അരച്ച് തേക്കുന്നത് ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. നല്ല തണുപ്പാണ് ചന്ദനം തലക്ക് നല്‍കുന്നത്. പ്രത്യേകിച്ച് രക്ത ചന്ദനം ആണെങ്കില്‍ ഇത് പെട്ടെന്ന് തന്നെ നെറ്റിത്തടത്തില്‍ തണുപ്പ് നല്‍കുകയും തലക്ക് കുളിര്‍മ നല്‍കുകയും ചെയ്യുന്നുണ്ട്.
കരിനൊച്ചി അല്‍പം ചിറ്റരത്തയും ചുക്കും പൊടിച്ച് ചൂടാക്കി തലയില്‍ തളം വെക്കുന്നതിലൂടെ ഇത് മൈഗ്രേയ്ന്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. കടുക്കാത്തോട് കഷായം വെച്ച് കഴിക്കുന്നതിലൂടെ അത് മൈഗ്രേയ്ന്‍ പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.
നെല്ലിക്ക കഷായം വെച്ച് കഴിക്കുന്നതും മൈഗ്രേയ്ന്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എത്ര വലിയ മൈഗ്രേയ്ന്‍ പോലുള്ള അസ്വസ്ഥതകളെയും ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക കഷായം.
Post Your Comments