ചിലപ്പോഴൊക്കെ നമ്മുടെ കാലില്‍ നീരുവരാറുണ്ട്. വീഴുകയോ കാലില്‍ മുറിവുകള്‍ സംഭിക്കുമ്‌ബോഴോ ആണ് ഇതുണ്ടാവാറുള്ളത്. വീഴ്ചയിലെ പരിക്ക് അത്ര സാരമല്ലെങ്കില്‍ ഇത് തനിയെ തന്നെ മാറുകയും ചെയ്യും. ഈ സമയങ്ങളില്‍ നാടന്‍ വിധിപ്രകാരം നമ്മള്‍ കാലില്‍ ചൂടു പിടിക്കാറുണ്ട്.
എന്നാല്‍ ഇടക്കിടക്ക് കാലില്‍ നീരുവരുന്നുണ്ടെങ്കില്‍ അത് ചുടുവച്ച് മാത്രം ചികിത്സിക്കേണ്ടതല്ല എന്ന് മനസിലാക്കണം. കാരണം നിരു വക്കുന്നതിനെയല്ല ചികിത്സിക്കേണ്ടത്, കലില്‍ നീര് വക്കുന്നത് കരള്‍, വൃക്ക, ഹൃദയം തുടങ്ങിയ ആന്തരിക അവയവങ്ങളുടെ തകരാറുകള്‍ മൂലവും സംഭവിക്കാം.
ഒരു കാലില്‍ മാത്രമാണ് നീരു വരുന്നതെങ്കില്‍ അത് വൃക്കയുടെ തരാറിനെ സൂക്ഷിക്കുന്നതാവം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇനി രണ്ട് കാലിലും തുടര്‍ച്ചയായി നീരു വരുന്നുണ്ടെങ്കില്‍ ഹൃദയാരോഗ്യത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നു എന്നാണ് മനസിലാക്കേണ്ടത്. ഇത്തരം സാഹചര്യങ്ങളില്‍ കാലില്‍ ആവി പിടിക്കുന്നത് പ്രശ്‌നം കൂടുതല്‍ ഗുരുതരമാക്കിയേക്കും.
കാലില്‍ നീരുവക്കുന്നത് എല്ലായിപ്പോഴും ഈ പ്രശ്‌നങ്ങളുടെ സൂചന ആവണം എന്നില്ല. എന്നല്‍ ഇത്തരത്തില്‍ സംശയം തോന്നിയാല്‍ ഉടന്‍ ചികിത്സ തേടുക, സ്വയം ചികിത്സ വലിയ അപകടങ്ങള്‍ തന്നെ ക്ഷണിച്ചുവരുത്തിയേക്കാം.
Post Your Comments