KeralaLatest NewsNews

പോരാട്ടം മോഡി-ഷാ സർക്കാറിനെതിരാണ്: കെ.എൻ.എ ഖാദർ

മലപ്പുറം: രാജ്യത്തിന്റെ തെരുവുകളിൽ ഇപ്പോൾ നടക്കുന്ന പോരാട്ടം മോഡിയും അമിത് ഷായും ചേർന്നു നയിക്കുന്ന സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായാണെന്നും അത് ഒരു മതത്തിന്റെ മാത്രം ലേബലിൽ ചെയ്യേണ്ട ഒന്നല്ലെന്നും കെ.എൻ.എ ഖാദർ എം.എൽ.എ. ഗാന്ധിയെ മാത്രമല്ല ഗാന്ധിചിത്രങ്ങൾക്കു നേരെ പോലും വെടിയുതിർക്കുന്ന രാഷ്ട്രീയം ഹേമന്ദ് കർക്കരെ മുതൽ സഞ്ജീവ് ഭട്ട് വരെയുള്ളവരെ വേട്ടയാടിയത് മതത്തിന്റെ അടിസ്ഥാനത്തിലല്ല. ചന്ദ്രശേഖർ ആസാദ് നൽകുന്ന സന്ദേശവും മറ്റൊന്നല്ല. രാജ്യം വലുതാണ്. നമ്മുടെ ലക്ഷ്യവും വലുതാണ്. അതുകൊണ്ട് മോഡി-ഷാ സർക്കാരിനു വോട്ടു ചെയ്യാത്ത ഭൂരിപക്ഷമതേതര ചേരിയെ കൂട്ടുപിടിച്ച് സമരം നയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആസാദി സ്ക്വയറിന്റെ എട്ടാം ദിവസത്തെ പരിപാടി സോളിഡാരിറ്റി യൂത്ത്മൂവ്മെൻറ് സംസ്ഥാന പ്രസിഡന്റ് നഹാസ് മാള ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി ഓഫ് ജോഹനസ്ബർഗ് ഗവേഷകൻ ഡോ.കെ.അഷ്റഫ്, യൂത്ത് കോൺഗ്രസ് മുൻ ജില്ലാസെക്രട്ടറി നാസർ പടിഞ്ഞാറ്റുമുറി, ഐ.എസ്.എം സംസ്ഥാന ജോയന്റ് സെക്രട്ടറി മുഹ്സിൻ തൃപ്പനച്ചി കെ.എം.സി.സി തെലങ്കാന കൺവീനർ സിദ്ധീഖ് പുല്ലാര സംസാരിച്ചു.

ടീം ഫ്രറ്റേണിറ്റി ഫാഷിസത്തിനെതിരായ ഹാസ്യവിമർശന പാട്ട് ‘തൊള്ളപ്പാട്ട്” അവതരിപ്പിച്ചു.
സ്ക്വയർ അംഗങ്ങൾ സമര പ്രതിജ്ഞയെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button