ഓസ്‌ട്രേലിയയില്‍ കാട്ടുതീ പടര്‍ന്നതിനെ കൊണ്ടുണ്ടായ നാശനഷ്ടങ്ങള്‍ക്ക് പണം സ്വരൂപിക്കാനായി ക്രിക്കറ്റ് റോയല്‍റ്റിയുടെ നേതൃത്വത്തില്‍ ഇന്ന് നടന്ന ഒരു ബുഷ്ഫയര്‍ ചാരിറ്റി മത്സരത്തില്‍ ബ്രയാന്‍ ലാറയുടെ ഇന്നിംഗിസിന് മുന്നില്‍ പ്രായം പോലും തോറ്റി പോവും. 50 വയസ് എന്നത് വെറും നമ്പര്‍ മാത്രമെന്ന് തെളിയിക്കുന്നതായിരുന്നു ലാറയുടെ ഓരോ ഷോട്ടുകളും. 11 പന്തില്‍ 30 റണ്‍സാണ് താരം അടിച്ചെടുത്തത്.
Six over mid-off, if you don't mind!
And Brian Lara retires on 30 ? #BigAppeal pic.twitter.com/HtDYHILu2u
— cricket.com.au (@cricketcomau) February 9, 2020
മത്സരത്തില്‍ പോണ്ടിംഗ് ഇലവനെ പ്രതിനിധീകരിച്ചാണ് ലാറ മൂന്നാം വിക്കറ്റിന്റെ വീഴ്ചയ്ക്ക് ശേഷം ബാറ്റിംഗിന് ഇറങ്ങിയത്. വിരമിച്ച് ഇത്രകാലമായിട്ടും ഒരു ചുവട് പോലും നഷ്ടമായില്ലെന്ന് ഉറപ്പ് വരുത്തുന്ന ഇന്നിംഗ്‌സ്. ഗില്‍ക്രിസ്റ്റ് ഇലവന്‍ ബൗളര്‍മാര്‍ക്കെതിരെ അനായാസം റണ്‍സ് കണ്ടെത്തി ഈ ലെഫ്റ്റ് ഹാന്‍ഡര്‍. കവറുകളിലൂടെ എലിസ് വില്ലാനിയുടെ തകര്‍പ്പന്‍ ബൗണ്ടറിയോടെ ആരംഭിച്ച ലാറ പിന്നീട് നിക്ക് റീവോള്‍ഡിന്റെ ബൗളിംഗില്‍ നിന്ന് ഡീപ് എക്‌സ്ട്രാ കവറിലൂടെ മറ്റൊന്ന് കൂടി. ആക്രമണാത്മക ബ്രാന്‍ഡായ ബാറ്റിംഗിന് പേരുകേട്ട ബ്രയാന്‍ ലാറ അത് ഒന്നു കൂടി ഉറപ്പിക്കുകയായിരുന്നു ഈ ഇന്നിംഗ്‌സിലൂടെ
മത്സരത്തില്‍ ഒരു റണ്‍സിന് പോണ്ടിംഗ് ഇലവന്‍ വിജയിക്കുകയും ചെയ്തു
Post Your Comments