KeralaLatest NewsIndia

പതിനാറുകാരിയെ വയനാട്ടിലെ റിസോര്‍ട്ടുകളിൽ പീഡിപ്പിച്ചത് നൂറോളം പേര്‍: പുറത്തു വരുന്നത് ഞെട്ടിക്കുന്ന അന്തർ സംസ്ഥാന പെൺവാണിഭ സംഘത്തിന്റെ പ്രവർത്തനങ്ങൾ

റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചുള്ള പെണ്‍വാണിഭത്തിനായി കര്‍ണാടകയില്‍ നിന്നു പെണ്‍കുട്ടികളെ കേരളത്തിലെത്തിക്കുന്ന സംഘത്തിന്റെ വയനാട്ടിലെ ഏജന്റായ വയനാട് മടക്കിമല സ്വദേശി ടി.കെ.ഇല്യാസിനെ കേസ് അന്വേഷിക്കുന്ന റൂറല്‍ ജില്ലാ സി ബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

കോഴിക്കോട്: കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ ചിക്കമഗളൂരു സ്വദേശിയായ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിനു പിന്നില്‍ സംസ്ഥാനാന്തര പെണ്‍വാണിഭ സംഘം. കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ എത്തിക്കുന്നതിനു മുന്‍പ് പെണ്‍കുട്ടിയെ വയനാട്ടിലെ മൂന്നു റിസോര്‍ട്ടുകളിലായി നൂറോളം പേര്‍ പീഡിപ്പിച്ചതായി പൊലീസിന് വിവരം ലഭിച്ചു. റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചുള്ള പെണ്‍വാണിഭത്തിനായി കര്‍ണാടകയില്‍ നിന്നു പെണ്‍കുട്ടികളെ കേരളത്തിലെത്തിക്കുന്ന സംഘത്തിന്റെ വയനാട്ടിലെ ഏജന്റായ വയനാട് മടക്കിമല സ്വദേശി ടി.കെ.ഇല്യാസിനെ കേസ് അന്വേഷിക്കുന്ന റൂറല്‍ ജില്ലാ സി ബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

ഇയാളില്‍ നിന്നാണു വയനാട്ടിലെ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന പെണ്‍വാണിഭത്തിന്റെ വിവരങ്ങള്‍ പൊലീസിനു ലഭിച്ചത്.വരുംദിവസങ്ങളില്‍ കേസില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നാണു വിവരം. 2019 ഫെബ്രുവരിയിലാണ് കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ പതിനാറുകാരി പീഡനത്തിരയായത്.സംഭവത്തില്‍ മലപ്പുറം പൂക്കോട്ടൂര്‍ വളമംഗലം എണ്ണകോട്ട് പറമ്പിൽ പി.മന്‍സൂര്‍ (28), കൊണ്ടോട്ടി തുറക്കല്‍ മന്‍സില്‍ വീട്ടില്‍ നിസാര്‍ ബാബു (38), റിസോര്‍ട്ട് ഉടമ ചീക്കോട് തെക്കുംകോളില്‍ വീട്ടില്‍ മുഹമ്മദ് ബഷീര്‍ (50) എന്നിവരെ തിരുവമ്പാടി പൊലീസ് പിടികൂടിയിരുന്നു.

പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുവന്ന പെണ്‍വാണിഭ റാക്കറ്റില്‍പ്പെട്ട കര്‍ണാടക സ്വദേശിനി ഫര്‍സാന (35) നേരത്തെ അറസ്റ്റിലായിരുന്നു. പീഡനത്തിരയായ പതിനാറുകാരിക്കു പുറമേ ചിക്കമഗളൂരുവില്‍ നിന്നു വേറെയും പെണ്‍കുട്ടികള്‍ ഫര്‍സാന വഴി കേരളത്തില്‍ എത്തിയിരുന്നതായി പൊലീസ് കണ്ടെത്തി.കൂടരഞ്ഞി കക്കാടംപൊയില്‍ കരിമ്ബിലെ ഹില്‍വ്യൂ റിസോര്‍ട്ടില്‍ 2019 ഫെബ്രുവരി 12-നാണ് പെണ്‍കുട്ടിയെ എത്തിച്ചത്. ഇവരെക്കൂടാതെ കണ്ടാലറിയാവുന്ന മറ്റ് നാലുപേരും ബലാത്സംഗം ചെയ്ത സംഭവത്തിലാണ് കേസ്.

ദത്തെടുക്കപ്പെട്ട കുട്ടിക്കുമാത്രമല്ല; സ്വന്തമായി ജനിച്ച കുട്ടികള്‍ക്കും കുടുംബസ്വത്തിന്‌ അവകാശം: സുപ്രീം കോടതിയുടെ സുപ്രധാന വിധി

ഫര്‍സാന കുട്ടിയെ ഇവിടെ താമസിപ്പിച്ച്‌ മറ്റ് നിരവധിപ്പേര്‍ക്ക് കാഴ്ചവെച്ചതായും പറയുന്നു. പ്രദേശവാസികള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡിലാണ് നേരത്തേ മൂന്നുപേര്‍ പിടിയിലായത്. തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞതോടെയാണ് കേസ് ക്രൈം ഡിറ്റാച്ച്‌മെന്റിന് കൈമാറിയത്. പിന്നീട് ബലാത്സംഗത്തിന്റെ ഇര എന്ന നിലയില്‍ പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി.

കോഴിക്കോട് റീജനല്‍ കെമിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ ഭ്രൂണ പരിശോധനയില്‍ പിടിയിലായ നിസാര്‍ ബാബുവാണ് ഗര്‍ഭത്തിന്റെ ഉത്തരവാദിയെന്ന് കണ്ടെത്തുകയും ചെയ്തു. റിസോര്‍ട്ട് പോലീസ് വളഞ്ഞപ്പോള്‍ ഓടുന്നതിനിടയില്‍ കല്ലുവെട്ട് കുഴിയില്‍ വീണപ്പോഴാണ് ഇയാള്‍ പോലീസ് പിടിയിലായത്.

shortlink

Post Your Comments


Back to top button