തിരൂരങ്ങാടി: കല്ല്യാണത്തലേന്നോ കല്ല്യാണത്തിനോ വധുവോ വരനോ മറ്റൊരാളോടൊപ്പം ഒളിച്ചോടിപ്പോയാല്‍ പകരം വേറെ ആളെ കണ്ടുപിടിച്ച് അതേ പന്തലില്‍ വച്ച് കല്ല്യാണം നടത്തുന്നത് നമ്മള്‍ കണ്ടിരിക്കുന്നത് സനിമകളില്‍ മാത്രം. ദിലീപിന്റെ ‘മീനത്തില്‍ താലികെട്ട്’ എന്ന സിനിമയിലും അത്തരത്തിലൊരു രംഗമുണ്ട്. എന്നാല്‍ ഇവിടെ നടന്നിരിക്കുന്നത് സിനിമയില്‍ അല്ല, യാതാര്‍ത്ഥത്തില്‍ നടന്നതാണ്. മലപ്പുറം തിരൂരങ്ങാടിയിലാണ് സംഭവം.
വ്യാഴാഴ്ചയായിരുന്നു തിരൂരങ്ങാടി സ്വദേശിയും വെളിമുക്ക് സ്വദേശിനിയായ പെണ്‍കുട്ടിയും തമ്മിലുള്ള വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ കല്യാണത്തലേന്ന് വധു കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. എന്നാല്‍ ഇതൊന്നുമല്ല ട്വിസ്റ്റ് ഒളിച്ചോടിപ്പോയ പെണ്‍കുട്ടിയുമായി നിശ്ചയിച്ച അതേ മുഹൂര്‍ത്തത്തില്‍ മണിക്കൂറുകള്‍ക്കകം മറ്റൊരു പെണ്‍കുട്ടിയെ കണ്ടെത്തി വിവാഹം നടത്തി.
ഇരു വീട്ടിലും കല്യാണ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. വധു ഒളിച്ചോടിയെന്ന വിവരം അറിഞ്ഞതോടെ വിവാഹം മുടങ്ങുമെന്ന അവസ്ഥ ആയി. എന്നാല്‍ മണിക്കൂറുകള്‍ക്കകം യുവാവിന് കൊടിഞ്ഞി ചെറുപ്പാറയില്‍നിന്നുള്ള പെണ്‍കുട്ടിയെ വധുവായി ലഭിച്ചു. ചെമ്മാട് ഓഡിറ്റോറിയത്തില്‍ വിവാഹം നടത്തി. വെളിമുക്ക് സ്വദേശിയായ പെണ്‍കുട്ടിയും കാമുകനും ഇന്നലെ സ്റ്റേഷനില്‍ ഹാജരായി.
Post Your Comments