ബ്യൂണസ് ഐറിസ്: കടലിലിറങ്ങി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ വേണ്ടി രണ്ട് വയസ്സുള്ള മകളെ കഴുത്തറ്റം കടപ്പുറത്ത് കുഴിച്ചിട്ട ദമ്പതിമാര്‍ക്കെതിരെ നടപടി. അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലെ സാന്റാ ക്ലാര ഡെല്‍മാറിലായിരുന്നു സംഭവം. അര്‍ജന്റീനിയന്‍ സ്വദേശിയായ 29 വയസ്സുകാരനും ഇയാളുടെ ഭാര്യയായ പാരഗ്വായ് സ്വദേശിനിയുമാണ് പിടിയിലായത്. ലഹരിയുടെ ഉന്മാദത്തിലാണ് ഇവർ ഇത്തരത്തിലൊരു നടപടിയ്ക്ക് മുതിർന്നതെന്നാണ് റിപ്പോർട്ട്.
സംഭവസമയം പ്രദേശത്തെ താപനില ഏകദേശം 35 ഡിഗ്രി സെല്‍ഷ്യസായിരുന്നു. 45 മിനിറ്റോളം സമയമാണ് കുഞ്ഞ് കഴുത്ത് മാത്രം പുറത്തായ നിലയില്‍ കുഴിയില്‍ അകപ്പെട്ടുകിടന്നത്. സംഭവമറിഞ്ഞെത്തിയ പോലീസുകാരാണ് കുഞ്ഞിനെ പുറത്തെടുത്തത്.
Post Your Comments