മസ്ക്കറ്റ്•സെയിൽസ് അല്ലെങ്കില്‍ പര്‍ച്ചേസ് പ്രതിനിധികളായി ജോലി ചെയ്യുന്ന ഒമാനിലെ പ്രവാസികൾക്ക് അവരുടെ വിസ പുതുക്കില്ലെന്ന് ഒമാന്‍ മാൻപവർ മന്ത്രാലയം. തിയ നിയമം അനുസരിച്ച് അത്തരം പ്രവാസികൾക്ക് അവരുടെ വിസ കാലാവധി കഴിഞ്ഞാൽ രാജ്യം വിടണമെന്ന് ആവശ്യപ്പെടുംമെന്നും ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒമാനി ഇതര തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ലൈസൻസുകളും, ഈ തീരുമാനത്തിന്റെ ആർട്ടിക്കിൾ 1 ൽ വ്യക്തമാക്കിയ തൊഴിലുകൾക്കായുള്ള വർക്ക് പെർമിറ്റ് ലൈസൻസുകളും അവയുടെ കാലഹരണ തീയതി വരെ ബാധകമായിരിക്കുമെന്ന് മാൻപവർ മന്ത്രി അബ്ദുല്ല ബിൻ നാസർ അൽ ബക്രിയുടെ ഉത്തരവ് പറയുന്നു.
ഒമാനിലെ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ സെന്റർ അനുസരിച്ച് ഏകദേശം 1.7 ദശലക്ഷം വിദേശ തൊഴിലാളികൾ സുൽത്താനേറ്റിലുണ്ട്. സർക്കാർ പുറത്തിറക്കിയ ഒമാനൈസേഷൻ സംരംഭങ്ങൾക്ക് അനുസൃതമായാണ് ഈ പുതിയ ഉത്തരവ്.
Post Your Comments