ന്യൂഡല്‍ഹി: ഇന്ന് ജനവിധി തേടുന്ന ഡല്‍ഹിയിലെ എല്ലാ പൗരന്‍മാരും തങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തി ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കെടുക്കണമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ. പൗരന്‍മാരുടെ ഓരോ വോട്ടും ഡല്‍ഹിയുടെ സുവര്‍ണ്ണ ഭാവി എഴുതുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയുടെ ഐക്യത്തിനും സമഗ്ര വികസനത്തിനും നിങ്ങളുടെ വോട്ട് പ്രധാനമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, ഡൽഹി ജനതയോട് പോളിംഗ് റെക്കോർഡിൽ എത്തിക്കണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രത്യേകിച്ച് യുവ ജനങ്ങളെ ഊന്നിയാണ് മോദി ട്വീറ്റ് ചെയ്‌തത്. കൂടാതെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടി വിജയിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കര്‍ പറഞ്ഞു. സുസ്ഥിര വികസനത്തിന്റെ ആവശ്യകത ഡല്‍ഹിക്കുള്ളതിനാല്‍ തീര്‍ച്ചയായും ജനങ്ങള്‍ ബിജെപിയെ വിജയിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്നും ജാവേദ്ക്കര്‍ വ്യക്തമാക്കി.
ALSO READ: ഡൽഹിയിൽ വോട്ടിംഗ് പുരോഗമിക്കുന്നു; പോളിംഗ് റെക്കോർഡിൽ എത്തിക്കണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി
അതേസമയം രാജ്യം ഉറ്റുനോക്കുന്ന ഡല്‍ഹി നിയമസഭാ വോട്ടെടുപ്പ് ആരംഭിച്ചു. 70 നിയമ സഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. എഴുപത് മണ്ഡലങ്ങളിലായി 672 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. എട്ട് മണി മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. പോളിങ്ങ് കേന്ദ്രങ്ങളെല്ലാം കനത്ത സുരക്ഷവലയത്തിലാണ്. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിന് നോട്ടീസ് ലഭിച്ച മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ വൈകിട്ട് അഞ്ച് മണിക്കുള്ളിൽ തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകണം.
Post Your Comments