KeralaLatest NewsNews

മൂത്രം ഒഴിക്കാന്‍ വയ്യാതെ ആയ കുഞ്ഞിനെ ഡോക്ടറിനെ കാണിച്ചപ്പോള്‍ ആണ് കഥകള്‍ പുറത്തായത് ; അവര്‍ക്കു ഉള്‍കൊള്ളാന്‍ ആകുന്നില്ല , മകന് സംഭവിച്ച ദുരന്തം

പലപ്പോഴും ചര്‍ച്ചാ വിഷയമാകുന്നതും കേസുകള്‍ എടുക്കുന്നതും സ്ത്രികള്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെയും പുരുഷന്മാര്‍ക്കെതിരെയുമായിരിക്കും. പല കേസുകളിലും ചിലപ്പോള്‍ സ്ത്രീകള്‍ക്കാകും മുന്‍ഗണന നല്‍കുക. എന്നാല്‍ ആണ്‍കുഞ്ഞുങ്ങളുടെ വേദന എന്താ കണ്ടില്ല എന്ന് വെയ്ക്കുന്നത്. പ്രശസ്ത കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് കലാമോഹന്‍ ആണ്‍കുട്ടികള്‍ക്കെതിരെ നടന്ന അക്രമങ്ങളുടെയും പീഡനങ്ങളുടെയും അനുഭവങ്ങള്‍ പങ്കു വെക്കുകയാണ് ഒരു കുറിപ്പിലൂടെ

repost

ഈ കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത കണ്ടിരുന്നോ…?
ബാലനെ ലൈംഗികമായി പീഡിപ്പിച്ച ഒരു സ്ത്രീയുടെ..?
വാര്‍ത്ത സത്യമാണോ എന്നൊന്നും അറിയില്ല..
എന്നാല്‍ അത്തരം കേസുകള്‍ ധാരാളമായി ഉണ്ടാകാറുണ്ട് എന്ന് സൈക്കോളജിസ്‌റ് എന്ന നിലയ്ക്ക് ഞാന്‍ ആധികാരികമായി പറയുന്നു,,
പണ്ട് , സര്‍ക്കാര്‍ പ്രോജെക്ടില്‍ ജോലി നോക്കുമ്പോള്‍ ,
പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് ഇരകളായ കുറച്ചു ആണ്‍കുട്ടികളുടെ കേസ്സ് എടുക്കേണ്ടി വന്നു..
കൊല്ലം ഒരു സ്റ്റേഷനില്‍ ആയിരുന്നു കേസ് കൊടുത്തത്..
പരാതി കൊടുക്കാനും സാക്ഷി പറയാനും ഞാന്‍ ആയിരുന്നു ഉള്ളത്..
പത്ത് വയസ്സിനു താഴെ ഉള്ള കുഞ്ഞുങ്ങള്‍ ആയിരുന്നു ഇരകള്‍..
ആ കേസ് ഇനിയും കോടതി വിളിച്ചിട്ടില്ല..
അതോ ഇനി കേസ് ഇല്ലാതാക്കിയോ..?
ആര്‍ക്കറിയാം..
എന്തായാലും ആ കുഞ്ഞുങ്ങള്‍ എന്റെ മുന്നിലിരുന്നു അവരുടെ അനുഭവങ്ങള്‍ പറയുക ആണ്..
കൊച്ചു വായിലെ വലിയ വര്‍ത്തമാനങ്ങള്‍ ഒക്കെ ഹൃദയം പൊള്ളിക്കുന്നു..
പറഞ്ഞു കൊണ്ടിരിക്കവേ ,
ഒരു കുഞ്ഞു പെട്ടന്ന് ,” നമ്മള് മുംതാസ് ഇത്തയുടെ കാര്യം പറഞ്ഞില്ല..
ആഹ്..ശെരിയാ..കൂട്ടുകാരന്മാര്‍ക്കു ആവേശമായി..
മുംതാസ് ഇത്ത കൊണ്ട് പോകുമ്പോള്‍, ഞങ്ങള്‍ക്ക് ഇതിലും കാശു തരും..!
തുടര്‍ന്ന് ആ കഥകള്‍ കുഞ്ഞുങ്ങള്‍ വിവരിച്ചു..
ചെവി അടഞ്ഞു പോയിരുന്നു എങ്കില്‍ എന്ന് ഞാന്‍ ആശിച്ച ഒരു നിമിഷം..!
ആദ്യമായി ആ തരത്തില്‍ ഒരു കേസ് ഞാന്‍ കേള്‍ക്കുക ആണ്..

കുഞ്ഞുങ്ങളെ പീഡിപ്പിച്ച പുരുഷന്റെ പോലെ തന്നെ ഈ സ്ത്രീയുടെ പേരും ഞാന്‍ പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തു..
ആരാ ഈ മുംതാസ്..?
ഒരു പോലീസ്‌ക്കാരന്‍ അടുത്ത ആളിനോട്..
നമ്മുടെ മുംതാസ്..! മറ്റേ റെയില്‍വേ പാലത്തിന്റെ അരുകില്‍ ഉള്ള..
ഓ..! കിട്ടി..കിട്ടി..
മറ്റേ പോലീസ് തലകുലുക്കി..
ആ കേസ് എന്തായി എന്നും അറിയില്ല..
ഇതൊക്കെ നടക്കുന്ന കാലങ്ങളില്‍ , മീഡിയ ഇത്ര ശക്തമായി ഇല്ല..
pocso നിയമവും നിലവില്‍ വന്നിട്ടില്ല.
പരാതി കൊടുക്കുന്നവര്‍ ശിക്ഷിക്കപ്പെടുന്ന ആ കാലത്ത് മുംതാസ് മാഞ്ഞു പോയി..!
ഒറ്റയ്ക്ക് പൊരുതി ജയിക്കാനും എനിക്ക് ശക്തി പോരായിരുന്നു..

പിന്നാലെ , ഒരു കേസ് കൂടി വന്നു..
നാട്ടിലെ നല്ല കുല സ്ത്രീ പീഡിപ്പിച്ച പന്ത്രണ്ടുക്കാരന്റെ ..
അമ്മായിഅമ്മമ്മയുടെ നല്ല മരുമകള്‍..
കെട്ട്യോന്‍ വിദേശത്തു ആണെങ്കില്‍ എന്താ പുറം ലോകത്തേയ്ക്ക് ഒരു നോട്ടം പോലും ഇല്ലാതെ ജീവിക്കുന്ന ഉത്തമ ഭാര്യ..
അവരാണ് , അടുത്ത ബന്ധുവിന്റെ മകനെ പീഡിപ്പിച്ചത്..
മൂത്രം ഒഴിക്കാന്‍ വയ്യാതെ ആയ കുഞ്ഞിനെ ഡോക്ടര്‍നെ കാണിച്ചപ്പോള്‍ ആണ് കഥകള്‍ പുറത്തായത്..
എന്റെ ക്ലയന്റ് ആ കുഞ്ഞിന്റെ അമ്മ ആയിരുന്നു..
അവര്‍ക്കു ഉള്‍കൊള്ളാന്‍ ആകുന്നില്ല , മകന് സംഭവിച്ച ദുരന്തം..
ആ സ്ത്രീ ഭയന്ന് സമനില തെറ്റുന്ന മട്ടിലായി..!

പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന മകളുടെ സഹപാഠി കാമുകനായ മാറിയ മറ്റൊരു ‘അമ്മ..
അവരുടെ ലൈംഗിക കഥകള്‍ പാട്ടായി..
വിവരം അറിഞ്ഞു മകള്‍ അമ്മയെ ചൂലെടുത്ത് അടിച്ചു ..

ഇങ്ങനെ ഒട്ടനവധി കഥകള്‍ ഓരോ കൗണ്‍സിലര്‍ ന്റെ കേസ് ഡയറി യില്‍ ഉണ്ടാകും..
കുമ്പസാര രഹസ്യം പുറത്ത് പറയാന്‍ വയ്യ എങ്കിലും..,
കേസുകള്‍ ചര്‍ച്ച ചെയ്യണം..
എന്തിനു മറച്ചു വെയ്ക്കണം..?
പേരും വിവരവും പറയാതെ ചര്‍ച്ച ചെയ്യണം..

അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതയുടെ കാര്യത്തില്‍ സ്ത്രീ എത്ര മാത്രം മാനസികസംഘര്‍ഷം അനുഭവിക്കപ്പെടുന്നു എന്ന് ഇനിയും ആരും ഉള്‍കൊള്ളാന്‍ തയ്യാറല്ല..
അവളുടെ വിട്ടു മാറാത്ത തലവേദന , പലപ്പോഴും അടിച്ചമര്‍ത്തപ്പെട്ട അല്ലേല്‍ ഒതുക്കി വെച്ച് [കപട ]കുല സ്ത്രീ ആയി ജീവിക്കേണ്ടി വരുന്നതിന്റെ ലക്ഷണം ആണ്..
കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ അവര്‍ എത്ര കണ്ടു പുരുഷനൊപ്പം , അല്ലേല്‍ അവനെ വെല്ലും വിധത്തില്‍ ക്രൂരത കാണിക്കും എന്നും ഇനിയും മനസ്സിലാക്കിയിട്ടില്ല..
കപട ]..കുലസ്ത്രീയും ഫെമിനിച്ചികളും ഒക്കെ ക്രിമിനല്‍ ആയാല്‍ ഒരേ പോലെ ആണ്..
സ്ത്രീ ആണ് കുറ്റവാളി എങ്കില്‍ നിയമം നല്‍കുന്ന പരിരക്ഷ അനാവശ്യം ആണ്..,
ഈ കാര്യത്തില്‍..!
കുറ്റം ഒരേ പോലെ ആണെങ്കില്‍ ശിക്ഷയും , അങ്ങനെ ആകട്ടെ..
പെണ്‍കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന പുരുഷന് കിട്ടുന്ന പോലെ തന്നെ കുറ്റവാളികളായ സ്ത്രീകളും ശിക്ഷിക്കപ്പെടണം..
ആണ്കുഞ്ഞുങ്ങളുടെ വേദന എന്താ കണ്ടില്ല എന്ന് വെയ്ക്കുന്നത്…?പീഡോഫീലിയ എന്ന അവസ്ഥ ചൂണ്ടി കാട്ടി ശിക്ഷയില്‍ നിന്നും രക്ഷപെടാന്‍ അനുവദിക്കരുത്..
ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഇത്തരം കേസുകള്‍ എന്നും അറിയണം..
ഇന്നത്തെ മധ്യവയസ്‌കരായ ആണുങ്ങള്‍ അല്ല എന്ന് പറയില്ല..
പറയുമോ..?

shortlink

Related Articles

Post Your Comments

Related Articles


Back to top button