KeralaLatest NewsNews

ആദിവാസി വിഭാഗത്തില്‍നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യ സുരേഷിന് വീട് എന്ന സ്വപ്‌നം യാഥാർഥ്യമായി

കല്‍പ്പറ്റ: സംസ്ഥാനത്ത് ആദിവാസി വിഭാഗത്തില്‍നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യ സുരേഷിന് വീട് എന്ന സ്വപ്‌നം യാഥാർഥ്യമായി. കാലിക്കറ്റ് സര്‍വകലാശാല എന്‍.എസ്.എസ്. ഓപ്പണ്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ആണ് വീട് നിർമ്മിച്ചിരിക്കുന്നത്.

വീടിന്റെ താക്കോല്‍ കൈമാറി. നിര്‍മാണം പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോളാണ് വെള്ളിയാഴ്ച ശ്രീധന്യയ്ക്കും കുടുംബത്തിനും താക്കോല്‍ കൈമാറിയത്.

ALSO READ: സമരത്തിലൂടെ മോദിയെ പേടിപ്പിച്ചു; ആർ എസ് എസിനെയും ഓടിക്കും; പൗരത്വ നിയമ ഭേദഗതിക്കെതിരെ വലിയ സമരം ഉടൻ വരുമെന്ന് ചന്ദ്രശേഖര്‍ ആസാദ്

പൊഴുതന അമ്ബലക്കൊല്ലി സ്വദേശിയായ ശ്രീധന്യ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നാണ് ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കിയത്. ചടങ്ങില്‍ സര്‍വകലാശാല രജിസ്ട്രാര്‍ സി.എല്‍. ജോഷി അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റ് അംഗം കെ.കെ. ഹനീഫ, മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍, മുന്‍ രജിസ്ട്രാര്‍ ഡോ. ടി.എ. അബ്ദുള്‍മജീദ്, ഫാ. ബോബി പുള്ളോലിക്കല്‍, പ്രോഗ്രാം കണ്‍വീനര്‍ ബേബി ഷബീല, ഒ.കെ. സാജിത്, ടി.എം. രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button