ഗൂഗിളിന്റെയ മ്യൂസിക് സ്ട്രീമിങ് സര്‍വീസായ യൂട്യൂബ് മ്യൂസികില്‍ പുത്തന്‍ പരിഷ്‌കാരങ്ങള്‍ ഒരുങ്ങുന്നു. ആണ്‍ഡ്രോയിഡിന് പുറമെ ഡെസ്‌ക്ടോപ്പ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിലും യൂട്യൂബ് മ്യൂസിക് ലഭ്യമാകും. പരസ്യങ്ങളില്ലാതെ ഉപഭോക്താക്കള്‍ക്ക് പാട്ടുകള്‍ ആസ്വാദിക്കുവാന്‍ യൂട്യൂബ് മ്യൂസിക്കിലൂടെ സാധിക്കും. ഗാന, ജിയോസാവന്‍, ആപ്പിള്‍ മ്യൂസിക്, ആമസോണ്‍ മ്യൂസിക് എന്നീ സര്‍വീസുകളുടെ ഗണത്തിലേക്ക് എത്തിയ യൂട്യൂബ് മ്യൂസികിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
മ്യൂസിക് വീഡിയോകള്‍ക്ക് പുറമെ കച്ചേരികളുടെയും മറ്റ് സംഗീത പരിപാടികളുടെയും തത്സമയ സംപ്രേഷണവും യൂട്യൂബ് മ്യൂസിക്കില്‍ ഉണ്ടാകും. ഇതിന് പുറമെ ഉപഭോക്താക്കള്‍ക്ക് അവരുടെ ലൈബ്രറി ഉണ്ടാക്കാന്‍ സാധിക്കുന്ന ഏറ്റവും പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.
ഉപഭോക്താവിന് പാട്ടുകള്‍ ചേര്‍ത്ത് ലൈബ്രറി സൃഷ്ടിക്കാന്‍ സാധിക്കുന്നത് ഗൂഗിള്‍ മ്യൂസിക്കിന്റെ സവിശേഷതയായിരുന്നു. ഇത്തരത്തില്‍ ഗൂഗിള്‍ മ്യൂസിക്കിലേക്ക് ചേര്‍ത്ത പാട്ടുകള്‍ യൂട്യൂബ് മ്യൂസിക്കിലും ഉപഭോക്താക്കള്‍ക്ക് ആസ്വാദിക്കാന്‍ സാധിക്കും. 2020 രണ്ടാം ഭാഗത്തോടെ പുതിയ ഫീച്ചര്‍ യൂട്യൂബ് മ്യൂസിക്കിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യൂട്യൂബ് മ്യൂസിക് ഉപഭോക്താക്കള്‍ക്ക് ഇന്ത്യയില്‍ പ്രതിമാസം 99 രൂപയ്ക്കാണ് ലഭ്യമാകുന്നത്. എന്നാല്‍ ആദ്യത്തെ മൂന്ന് മാസം പൂര്‍ണമായും സൗജന്യമായിരിക്കുമെന്നും കമ്പനി വാഗ്ധാനം ചെയ്യുന്നു. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ആണ്‍ഡ്രോയിഡ് ഫോണുകളിലും ഡെസ്‌ക്ടോപ്പുകളിലും യൂട്യൂബ് മ്യൂസിക് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ആപ്പിള്‍ ഐഫോണുകളില്‍ ആപ്പ്‌സ്റ്റോറുകളില്‍ നിന്നും ആപ്ലിക്കേഷന്‍ സ്വന്തമാക്കി ഉപയോഗിക്കാം.
Post Your Comments