വ്യാജ വെബ്സൈറ്റിലൂടെ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ചൈനീസ് ഫോണ്‍ കമ്പനിയായ റിയല്‍മി റിയല്‍മിയുടെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി തട്ടിപ്പ് നടത്തുന്നവർക്കെതിരെയാണ് കമ്പനി രംഗത്തെത്തിയത്. www.realmepartner.in എന്ന പേരിലുള്ള വെബ് സൈറ്റിനെക്കുറിച്ചാണ് റിയല്‍മി ഔദ്യോഗികമായി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Also read : ഭര്‍ത്താവ് സൈബര്‍ തട്ടിപ്പിനിരയായി ലക്ഷങ്ങൾ നഷ്ടപ്പെടുത്തി; അരിശംപൂണ്ട് ഭാര്യ വിവാഹമോചനത്തിന്
ഈ വെബ് സൈറ്റുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. റിയല്‍ മിക്ക് www.realme.com എന്ന രേയൊരു ഔദ്യോഗിക വെബ് സൈറ്റ് മാത്രമേയൊള്ളു. ആരും തട്ടിപ്പിന് ഇരയാകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു. തട്ടിപ്പുകാരുടെ വെബ്സൈറ്റിലെത്തിയാല്‍ ‘BBK ELECTRONICE GROUP’ എന്ന് വലിയ അക്ഷരങ്ങളില്‍ എഴുതിയതാണ് ആദ്യം കാണുക. ഇതില്‍ ഇലക്ട്രോണിക്സിന്റെ സ്പെല്ലിംങിലെ തെറ്റ് തന്നെ ശ്രദ്ധിച്ചാല്‍ തട്ടിപ്പ് തിരിച്ചറിയാനാകും. റിയല്‍ മി ഫ്രാഞ്ചൈസികള്‍ തുടങ്ങാന്‍ ശ്രമിച്ചവരാണ് ഭൂരിഭാഗവും തട്ടിപ്പിനിരയായത്.
Post Your Comments