Latest NewsFootballNewsSports

7 മാസം ഗര്‍ഭിണി, എന്നിട്ടും ഫുട്ബോള്‍ പരിശീലനം നിര്‍ത്താതെ സൂപ്പര്‍ താരം ; വീഡിയോ

7 മാസം ഗര്‍ഭിണിയായിരിക്കെ ഫുട്ബോള്‍ പരിശീലനം നിര്‍ത്താതെ അമേരിക്കന്‍ ഫുട്ബോള്‍ സൂപ്പര്‍സ്റ്റാര്‍ അലക്സ് മോര്‍ഗന്‍. 3 തവണ ലോകകപ്പ് നേടിയ അമേരിക്കന്‍ ടീമില്‍ അംഗം ആയ അലക്സ് മോര്‍ഗന്‍ ഈ വര്‍ഷത്തെ ടോക്കിയോ ഒളിമ്പിക്സില്‍ കളിക്കാന്‍ ആവും എന്ന ശുഭപ്രതീക്ഷയില്‍ ആണ് അമേരിക്കന്‍ ടീമിനൊപ്പം പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ആണ് മോര്‍ഗനും ഭര്‍ത്താവും ഫുട്ബോള്‍ താരവുമായ സെര്‍വാണ്ടോ കരാസ്‌കോയും താരം ഗര്‍ഭിണിയായ വാര്‍ത്ത ലോകത്തെ അറിയിച്ചത്. അന്ന് തന്നെ ഈ ടോക്കിയോ ഒളിമ്പിക്സില്‍ തനിക്ക് കളിക്കാനുള്ള താല്‍പര്യം മോര്‍ഗന്‍ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ഓര്‍ലാണ്ടോ പ്രൈഡ് താരമാണ് 30 കാരിയായ അലക്‌സ് മോര്‍ഗന്‍.

3 തവണ ലോകകപ്പ് നേടിയ അലക്സ് മോര്‍ഗന്‍ കഴിഞ്ഞ വര്‍ഷം ലോകകപ്പ് നേടിയ അമേരിക്കന്‍ ടീമിന്റെ 3 ക്യാപ്റ്റന്‍മാരില്‍ ഒരാള്‍ കൂടിയാണ്. മറ്റ് ക്യാപ്റ്റന്‍മാര്‍ ആയ കാര്‍ലി ലോയിഡിനും മേഗന്‍ റപീന്യോക്കും ഒപ്പം കഴിഞ്ഞ ലോകകപ്പിലും അലക്‌സ് മോര്‍ഗന്‍ അമേരിക്കന്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ഏപ്രിലില്‍ കുഞ്ഞിന് ജന്മം നല്‍കുമെന്നു പ്രതീക്ഷിക്കുന്ന മോര്‍ഗന്‍ ജൂലൈയില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ അമേരിക്കന്‍ ടീമിനൊപ്പം ചേരാന്‍ ആവും എന്ന ശുഭപ്രതീക്ഷയില്‍ ആണ്. എന്നാല്‍ കുഞ്ഞിന് ജന്മം നല്‍കി 3 മാസങ്ങള്‍ക്കകം മോര്‍ഗനു ടീമിനൊപ്പം ചേരാന്‍ ആവുമോ എന്നു കണ്ടു തന്നെ അറിയണം. ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കിയ ശേഷം എത്രയും പെട്ടെന്ന് ഫുട്ബോള്‍ ലോകത്തേക്ക് മടങ്ങി വരാന്‍ ആണ് തന്റെ ആഗ്രഹം എന്നു മോര്‍ഗന്‍ മുമ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ കളിയോടുള്ള അടങ്ങാത്ത ഇഷ്ടവും അന്ന് അലക്സ് മോര്‍ഗന്‍ പങ്ക് വച്ചിരുന്നു.

https://www.instagram.com/p/B6665e9F8_I/

കൂടാതെ അമ്മയായ ശേഷം കളത്തില്‍ തിരിച്ചു വന്ന താരങ്ങള്‍ തനിക്ക് എന്നും വലിയ പ്രചോദനം ആണെന്നും അലക്സ് മോര്‍ഗന്‍ അന്ന് പറഞ്ഞിരുന്നു. അമ്മയായ ശേഷം കളത്തിലേക്ക് തിരിച്ചു വന്ന നിരവധി താരങ്ങള്‍ മുമ്പും കായികലോകത്ത് അത്ഭുതം ആയിട്ടുണ്ട്. അമ്മയായ ശേഷം ഗ്രാന്റ് സ്ലാം ജയിച്ച കിം ക്ലേസ്റ്റേഴ്സ്, ഗര്‍ഭിണിയായിരിക്കെ ഗ്രാന്റ് സ്ലാം ജയിച്ച സെറീന വില്യംസ് എന്നിവര്‍ ഉദാഹരണങ്ങള്‍ ആണ്. ഈ കഴിഞ്ഞ ലോക അത്ലറ്റിക്സ് മീറ്റില്‍ അമ്മയായി മാസങ്ങള്‍ക്ക് ശേഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം അണിഞ്ഞ ലി ഹോങ്, ആലിസന്‍ ഫെലിക്സ്, ഷെല്ലി ആന്‍ പ്രൈസ് എന്നിവരും ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു. അമ്മയായ ശേഷം ഒളിമ്പിക്സ് ടീമില്‍ തിരിച്ചെത്തി സ്വര്‍ണം അണിയാനുള്ള അലക്സ് മോര്‍ഗന്റെ സ്വപ്നം സഫലമാകുമോ എന്നു കണ്ടറിയണം.

shortlink

Post Your Comments


Back to top button