തിരുവനന്തപുരം: ക്ഷേമ പെൻഷൻ തുക 100 രൂപ വർധിപ്പിച്ചു. എല്ലാ ക്ഷേമ പെൻഷനുകളും നൂറ് രൂപ കൂട്ടാൻ ബജറ്റിൽ തീരുമാനം. ഇതോടെ ക്ഷേമപെൻഷനുകൾ 1300 രൂപ ആയി. 1000 കോടി തീരദേശ പാക്കേജും പ്രഖ്യാപിച്ചു.
പതിനഞ്ചാം ധനകാര്യ കമ്മിഷൻ സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കവർന്നെടുക്കുകയാണ്. സാമ്പത്തിക ദുരിതമല്ല പൗരത്വ റജിസ്റ്ററാണ് കേന്ദ്രത്തിന് പ്രധാനമെന്നും ധനമന്ത്രിയുടെ കുറ്റപ്പെടുത്തൽ.
2009 ന് സമാനമായ സാമ്പത്തിക തകർച്ചയിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. സാമ്പത്തിക രംഗത്ത് കേന്ദ്ര സർക്കാർ പരാജയമാണെന്നും അദേഹം പറഞ്ഞു.
Post Your Comments