KeralaLatest NewsNews

200റോളം മോഷണ കേസിലെ പ്രതിയും കൂട്ടാളികളും പിടിയിലായപ്പോള്‍ പുറത്തായത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

വര്‍ക്കല: 200റോളം മോഷണ കേസിലെ പ്രതിയും കൂട്ടാളികളും പിടിയിലായപ്പോള്‍
പുറത്തായത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. പ്രതിയെ കൂടാതെ കൂട്ടാളികളായെ രണ്ട് സ്ത്രീകളുമാണ് പിടിയാലായത്. വര്‍ക്കലയില്‍ നിന്ന് അറസ്റ്റിലായ ഇവര്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി കവര്‍ച്ച കേസുകളില്‍ പ്രതിയായവരാണ്.

കഴക്കൂട്ടം മേനംകുളം പുത്തന്‍തോപ്പ് ചിറക്കല്‍ വീട്ടില്‍ ‘സെഞ്ചുറി ഫസലുദ്ദീന്‍’ എന്ന ഫസലുദ്ദീനാണ്(64) പിടിയിലായത്. .കവര്‍ന്ന സ്വര്‍ണം വിറ്റഴിക്കാന്‍ സഹായിച്ച സഹോദരി കണിയാപുരം ചിറക്കല്‍ ആറ്റരികത്ത് വീട്ടില്‍ ഷാഹിദ(55)യും മറ്റൊരു സഹോദരിയുടെ മകളായ അസീല(32)യുമാണ് പിടിയിലായ രണ്ടു പേര്‍. എന്നാല്‍ പോലീസ് പിടിയിലായ ഇവരെ ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 200റോളം മോഷണങ്ങളിലായി ഇവര്‍ കവര്‍ന്നിരിക്കുന്നതാകട്ടെ 700 പവന്‍ സ്വര്‍ണം. അതും മുപ്പത് വര്‍ത്തിനുള്ളാലാണ് ഇത്രയും മോഷണം നടത്തിയിരിക്കുന്നത്. മാത്രവുമല്ല വിവിധ കേസുകളിലായി 18 വര്‍ഷത്തോളം ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. എന്നിട്ടെന്താ പുറത്തിറങ്ങിയാല്‍ വീണ്ടും അടുത്ത മോഷണം. ഇങ്ങനെ ഒരു മോഷണത്തിനിടയിലാണ് ഇവര്‍ പോലീസ് വലയത്തില്‍ അകപ്പെടുന്നതും.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ജയില്‍ മോചിതനായി കഠിനംകുളം, മംഗലപുരം, വര്‍ക്കല, നഗരൂര്‍, പുനലൂര്‍, പാരിപ്പള്ളി എന്നിവിടങ്ങളില്‍ രാത്രി പത്തോളം വീടുകളുടെ വാതിലുകള്‍ തകര്‍ത്തു 100 പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. മൂന്നു മാസത്തിനിടെ കണ്ണംബയില്‍ സജീവിന്റെ വീട്ടില്‍ നിന്നു 7 പവനും 45.000 രൂപയും കവര്‍ന്ന കേസ്, കുരക്കണ്ണി കല്ലുവിള വീട്ടില്‍ മനോജിന്റെ 2 പവനും 10,000 രൂപയും, പുന്നമൂട് സിംഫണിയില്‍ രമേശ് കുമാറിന്റെ 17 പവനും 25,000 രൂപയും കവര്‍ന്ന കേസ്. കഠിനംകുളം ചിറ്റാറ്റുമുക്ക് കൈപ്പള്ളി റോഡില്‍ ഗായത്രിയുടെ 15 പവന്‍, കണിയാപുരം അണ്ടൂര്‍ക്കോണം മസ്താന്‍മുക്ക് ടിബുവിന്റെ വീട്ടിലെ 5 പവന്‍ തുടങ്ങിയ കവര്‍ച്ച കേസുകള്‍ ഉള്‍പ്പെടും. ജ്വല്ലറി, പണയ സ്ഥാപനങ്ങള്‍ വഴിയാണ് മോഷണ സ്വര്‍ണം സ്ത്രീകള്‍ വിറ്റഴിക്കുന്നത്.

.

shortlink

Related Articles

Post Your Comments

Related Articles


Back to top button