ബോര്‍ണിയോ: ഇന്തോനേഷ്യയില്‍ സഞ്ചാരത്തിന് പോയ ഇന്ത്യക്കാരനും ഫോട്ടോഗ്രാഫറുമായ അനില്‍ പ്രഭാകറിന്റെ ഹൃദയസ്പർശിയായ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിൽ വൈറൽ. ആപത്തില്‍പ്പെട്ട മനുഷ്യനെ സഹായിക്കാന്‍ കരങ്ങള്‍ നീട്ടിയ ഒരു ഒറാങ്ങൂട്ടാനാണ് എല്ലാവരേയും ഞെട്ടിച്ചിരിക്കുന്നത്.
നദിയില്‍ കുടുങ്ങിയ മനുഷ്യനെ കരയ്ക്ക് കയറ്റാനായാണ് തന്റെ കരം നീട്ടി ഒറങ്ങൂട്ടാന്‍ മനുഷ്യനെ പോലെ തന്നെയുള്ള ഹൃദയ വിശാലത കാണിച്ചിരിക്കുന്നത്. സംരക്ഷിത കേന്ദ്രത്തില്‍ ജീവിക്കുന്ന ഒറാങ്ങൂട്ടന്റെ സംരക്ഷണത്തിനായി സമീപത്തുനിന്നും പാമ്പുകളെ ഒഴിവാക്കുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്ന ജീവനക്കാരനെയാണ് വെള്ളത്തില്‍ വീണപ്പോള്‍ ഒറാങ്ങൂട്ടാന്‍ സഹായിച്ചിരിക്കുന്നത്.
ഈ ചിത്രം വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെടുകയാണ്. ബോര്‍ണിയോയിലെ ഒറാങ്ങൂട്ടാന്‍ സംരക്ഷിത കേന്ദ്രത്തിലാണ് സംഭവം.
ഈ നിമിഷങ്ങള്‍ യാദൃശ്ചികമായി അനില്‍ പ്രഭാകറിന്റെ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുക്കുകയായിരുന്നു. എന്നാല്‍ വന്യജീവിയായിനാല്‍ താന്‍ ആ കരങ്ങള്‍ സ്വീകരിക്കാതിരിക്കുകയായിരുന്നു എന്ന് ജീവനക്കാരന്‍ പിന്നീട് അനില്‍ പ്രഭാകരിനോട് പറഞ്ഞു.
Post Your Comments