
പൊന്‍കുന്നം: പടക്കം പോലുള്ള വസ്തു പൊട്ടിത്തെറിച്ച് വിദ്യാര്‍ഥിക്ക് പരിക്ക്. വഴിയില്‍ നിന്ന് രണ്ട് ഉള്ളം കയ്യും പൊള്ളുകയും, തലമുടി ചെറിയ രീതിയില്‍ കരിയുകയും ചെയ്തു. പൊന്‍കുന്നം ഇരുപതാം മൈല്‍ അയത്തില്‍ സന്തോഷിന്റെ മകന്‍ ശ്രീശാന്ത്(14)നാണ് പൊള്ളലേറ്റത്.
കഴിഞ്ഞ തിങ്കളാഴ്ച സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരവെയാണ് റോഡില്‍ നിന്ന് പടക്കം പോലൊയൊരു വസ്തു ലഭിച്ചത്. വിദ്യാര്‍ഥിയുടെ കയ്യിലിരുന്ന് അമര്‍ന്നാണ് പടക്കം പൊട്ടിയത്. കുട്ടിയെ ഉടനെ തന്നെ കാഞ്ഞിരിപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.
പടക്കം തന്നെയാണ് പൊട്ടിത്തെറിച്ചത് എന്നാണ് പ്രാഥമിക നിഗമനം. വെയിലേറ്റ് ചൂടായി കിടന്നതാണ് ഇത് പൊട്ടാന്‍ കാരണമായതെന്നും പൊലീസ് വിലയിരുത്തുന്നു. പൊന്‍കുന്നം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി.
Post Your Comments