ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്
ഇനി ഒരു ദിവസം മാത്രം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും രാജധാനിയില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിയ്ക്കാന്‍ മത്സരിച്ചാണ് പ്രചാരണരംഗത്തുള്ളത്. ഇവിടെ ആം ആദ്മി പാര്‍ട്ടിയും ബിജെപിയും കോണ്‍ഗ്രസ്സും തമ്മില്‍ ശക്തമായ മത്സരമാണ് പലമണ്ഡലങ്ങളിലും ത്രികോണമത്സരത്തിന്റെ പ്രതീതി സൃഷ്ടിക്കുന്നതിനും പ്രതാപ കാലത്തേക്ക് മടങ്ങിവരാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ട്.എന്നാല്‍ രാജ്യതലസ്ഥാനത്ത് ഇടതുപക്ഷത്തിന്റെ അവസ്ഥ അതിദയനീയമാണ്.
കേരളത്തില്‍ ഭരണം കയ്യാളുന്ന സിപിഎമ്മിനെ രാജ്യതലസ്ഥാനത്ത് ഒരു തരിപോലുമില്ല കണ്ടുപിടിയ്ക്കാന്‍ എന്ന അവസ്ഥയിലാണ്. ഇടതുപക്ഷം അധികാരത്തിലിരിക്കുന്ന കേരളത്തില്‍ നിന്നുള്ള മലയാളികള്‍ ഡല്‍ഹിയില്‍ ഒരു സ്വാധീന ശക്തിയാണ്.എന്നാല്‍ ഇടതുപക്ഷരാഷ്ട്രീയം ഡല്‍ഹിയില്‍ ജെഎന്‍യു വിന് പുറത്തേക്ക് വളര്‍ന്നിട്ടില്ല എന്നതാണ് യാതാര്‍ത്ഥ്യം.അതേസമയം ഇക്കുറി സിപിഎമ്മും സിപിഐ യും മൂന്ന് സീറ്റുകളില്‍ മത്സരരംഗത്തുണ്ട്.വാസിര്‍പുര്‍,ബദര്‍പുര്‍,കാരാവല്‍ നഗര്‍ എന്നീ നിയമസഭാസീറ്റുകളില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്.ഭവാന,പാലം,തിമാര്‍പുര്‍ എന്നീ സീറ്റുകളില്‍ സിപിഐ സ്ഥാനാര്‍ഥികളും മത്സര രംഗത്തുണ്ട്.
ഇടത് പാര്‍ട്ടികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷമാണ് പരസ്പരം മത്സരിക്കണ്ടെന്നും ഇടത് ഐക്യത്തിന്റെ പേരില്‍ ധാരണയോടെ മത്സരിക്കുന്നതിനും തീരുമാനിക്കുകയും ചെയ്തത്.ഇടത് സഖ്യത്തിന്റെ ഭാഗമായി ഫോര്‍വേര്‍ഡ് ബ്ലോക്കും മൂന്ന് സീറ്റുകളില്‍ മത്സരിക്കുന്നുണ്ട്.എന്നാല്‍ ഈ സീറ്റുകളിലോന്നും വിജയ സാധ്യതയില്ല എന്ന് ഇടത് പാര്‍ട്ടികളുടെ നേതൃത്വത്തിന് നന്നായി അറിയാം.എങ്കിലും മത്സരിക്കുകയാണ്.
Post Your Comments