തിരുവനന്തപുരം•2020 നവംബര്‍ മുതല്‍ സംസ്ഥാനത്ത് സിഎഫ്‌എല്‍, ഫിലമെന്റ് ബള്‍ബുകള്‍ നിരോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാന ബജറ്റ് പ്രസംഗത്തിലാണ് പ്രഖ്യാപനം. തെരുവ് വിളക്കുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പൂര്‍ണമായി എല്‍ഇഡിയിലേക്ക് മാറും. രണ്ടരക്കോടി എല്‍ഇഡി ബള്‍ബുകള്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് സ്ഥാപിക്കപ്പെട്ടതായും മന്ത്രി പറഞ്ഞു.
ഊര്‍ജ മിതവ്യയത്തിന് വേണ്ടി സീറോ ഫിലമെന്റ് പദ്ധതികള്‍ക്ക് സഹായം നല്‍കും. ഊര്‍ജ മേഖലിലെ അടങ്കല്‍ 1765കോടി രൂപയാണെന്നും മന്ത്രി വ്യക്തമാക്കി.
വൈദ്യുതി വിതരണ പ്രശ്‌നം പരിഹരിക്കാന്‍ 11 കെവി ലൈനില്‍ നിന്ന് ട്രാന്‍സ്‌ഫോര്‍മറിലേക്ക് രണ്ടു ലൈനെങ്കിലും ഉറപ്പുവരുത്തി തടസ്സം ഒഴിവാക്കാന്‍ ദ്യുതി 20-20 പദ്ധതി നടപ്പാക്കും. വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇ സെയ്ഫ് പദ്ധതി ആരംഭിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
Post Your Comments