ലക്നൗ: ഗ്യാസ് പൈപ്പ് ലൈനില്‍ ചോര്‍ച്ച സംഭവിച്ചതിനെത്തുടർന്ന് ഏഴു പേര് മരിച്ചു. ഉത്തര്‍പ്രദേശിലെ സീതാപുരില്‍ ആണ് സംഭവം. പരവതാനി നിര്‍മാണ ഫാക്ടറിയെയും ആസിഡ് ഫാക്ടറിയെയും ബന്ധിപ്പിച്ചിട്ടുള്ള ഗ്യാസ് പൈപ്പ് ലൈനിലാണ് ചോര്‍ച്ചയുണ്ടായത്. മരിച്ചവരില്‍ മൂന്നു കൂട്ടികളും രണ്ടു സ്ത്രീകളും ഉള്‍പ്പെടുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി.
Post Your Comments