
തിരുവനന്തപുരം: കേരളത്തില്‍ യുവാക്കള്‍ നേരിടുന്ന പ്രധാന പ്രശ്‌നം തൊഴിലില്ലായ്മയാണെന്ന് റിപ്പോര്‍ട്ട്.
സാമ്ബത്തിക അവലോകന റിപ്പോര്‍ട്ടിലൂടെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നത്.
കേരളത്തിലെ യുവാക്കളില്‍ നൂറ് പേരെ എടുത്താല്‍ അതില്‍ 10 പുരുഷന്‍മാരും 19 സ്ത്രീകളും തൊഴിലില്ലായ്മ പ്രശ്നം അനുഭവിക്കുന്നവരാണ്. ഇത് സംസ്ഥാനത്തെ ഗ്രാമങ്ങളിലെ കണക്കാണ്. ഇനി നഗര പ്രദേശങ്ങളിലേക്ക് വരുമ്പോള്‍ 100ല്‍ 6 പുരുഷന്‍മാരും 27 സ്ത്രീകളും തൊഴില്‍ രഹിതരാണെന്നും കാണാം.
ധനമന്ത്രി തോമസ് ഐസക്കാണ് കണക്ക് പുറത്ത് വിട്ടത്. സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തത് 35.6 ലക്ഷം പേരാണ്. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് കേരളത്തിലെ തൊഴിലില്ലായ്മ എന്ന കണക്കും സാമ്പത്തിക സര്‍വ്വെ എടുത്തു കാണിക്കുന്നുണ്ട്.
അതേസമയം സാമ്പത്തിക മാന്ദ്യം കാരണം സംസ്ഥാനത്തെ നികുതി വരുമാനം വളരെ കുറഞ്ഞതായും ധനമന്ത്രി പറഞ്ഞു. എന്നാല്‍ നികുതിയേതര വരുമാനം കൂടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments