
മലപ്പുറം: നിലമ്പൂർ പോലീസ് സ്റ്റേഷനില്‍ ഗുണ്ടാ വിളയാട്ടം. സ്റ്റേഷനില്‍ അതിക്രമിച്ച് കയറി ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും സിസിടിവിയടക്കം ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് മൂന്നു പേര് അറസ്റ്റിലായി. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുളള സംഘര്‍ഷത്തില്‍ പോലീസ് ഇടപെട്ടില്ല എന്നാരോപിച്ചായിരുന്നു ആക്രമണം. സ്റ്റേഷനില്‍ അതിക്രമിച്ച് കയറിയ ഗുണ്ടാ സംഘം പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തു.
പോലീസുകാര്‍ക്കു നേരെ അസഭ്യവര്‍ഷം നടത്തിയതായും പറയുന്നു. ചന്തക്കുന്ന് പാലോട്ടില്‍ ഫാസില്‍ എന്ന ഇറച്ചി ഫാസില്‍, കരുളായി കോലോത്തുംതൊടിക അഹമ്മദ് ആഷിഖ്, ചന്തക്കുന്ന് തെക്കേതൊടിക ഷീബിര്‍ റുഷ്ദ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.
കൊച്ചിയിൽ വീണ്ടും ഹണിട്രാപ്, പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റും സുഹൃത്തും പിടിയില്‍
അറസ്റ്റിലായ പ്രതി ആഷിഖിനെതിരെ പൂക്കോട്ടുംപാടം സ്റ്റേഷനില്‍ ബലാത്സംഗ കേസും, നിലമ്പൂര്‍ – പൂക്കോട്ടുംപാടം സ്റ്റേഷനുകളില്‍ കഞ്ചാവ് കേസുകളും അടിപിടി കേസുകളുമുണ്ട്. രണ്ട് വധശ്രമകേസുകള്‍ ഉള്‍പ്പടെ ആറ് കേസുകളില്‍ പ്രതിയാണ് ഫാസില്‍.
Post Your Comments