Latest NewsKeralaNews

കൊറോണ വൈറസ്: ചൈ​ന​യി​ല്‍​നി​ന്ന് എ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ളെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ര്‍ സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് നി​രീ​ക്ഷ​ണ​ത്തി​ല്‍

കാ​സ​ര്‍​ഗോ​ഡ്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഡോ​ക്ട​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍. ചൈ​ന​യി​ല്‍​നി​ന്ന് എ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ളെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ര്‍ ആണ് കൊ​റോ​ണ സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉള്ളത്. കാ​ഞ്ഞ​ങ്ങാ​ട്ടു സ്വ​ദേ​ശി​നി​യാ​യ വ​നി​ത ആ​യു​ര്‍​വേ​ദ ഡോ​ക്ട​റെ​യാ​ണു കാ​ഞ്ഞ​ങ്ങാ​ട്ടെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ബം​ഗ​ളു​രു​വി​ലെ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​റാ​ണ് ഇ​വ​ര്‍. ഏ​താ​നും ദി​വ​സം മുമ്പ് ഇ​വ​ര്‍ ചൈ​ന​യി​ലെ വു​ഹാ​നി​ല്‍ നി​ന്നെ​ത്തി​യ ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ളെ ബം​ഗ​ളു​രു​വി​ലെ ആ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​ര്‍ പ​രി​ശോ​ധി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം കാ​ഞ്ഞ​ങ്ങാ​ട്ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ ജ​ല​ദോ​ഷ​വും നേ​രി​യ പ​നി​യു​മു​ണ്ടാ​യെ​ന്നു ഡോ​ക്ട​ര്‍ ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കാ​രി​ക​ളെ അ​റി​യി​ച്ചു. ഇ​തേ​ത്തു​ട​ര്‍​ന്ന് ഇ​വ​രു​ടെ ര​ക്ത​വും തൊ​ണ്ട​യി​ലെ സ്ര​വ​വും എ​ടു​ത്തു പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു.

വ​നി​താ ഡോ​ക്ട​ര്‍ അ​ട​ക്കം നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ ഐ​സൊ​സ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ ആ​കെ നാ​ലു പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ ഒ​രാ​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​ണെ​ന്നു നേ​ര​ത്തെ റി​പ്പോ​ര്‍​ട്ട് വ​ന്നി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button