Latest NewsNewsMobile PhoneTechnology

ബജറ്റ് നിർദേശം ടെക് പ്രേമികൾക്ക് തിരിച്ചടിയാകും, മൊബൈൽ വിലയിൽ മാറ്റം വരും

മുംബൈ: ബജറ്റില്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിനാല്‍ സ്മാര്‍ട്ട്‌ഫോണുകളുടെ വിലയില്‍ 2 മുതല്‍ 7 ശതമാനം വരെ വര്‍ധനവുണ്ടാകുമെന്ന് ടെക് രംഗത്തെ വിദഗ്ധർ പറയുന്നു. ഇന്ത്യയിൽ തന്നെ പൂര്‍ണമായും നിര്‍മിച്ച മൊബൈല്‍ ഫോണുകളുടെ വിൽപന കുറവാണ്. പുർണമായും വിദേശത്ത് നിർമിക്കുന്ന ഫോണുകളുടെ ഇറക്കുമതി രാജ്യത്ത് കുറവാണ്. അതുകൊണ്ട് തന്നെ ഇറക്കുമതി തീരുവ 5 ശതമാനം കൂട്ടിയത് വിലവർധനവിന് കാരണമാകും.

ഇറക്കുമതി ചെയ്യുന്ന ഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ചാണ് രാജ്യത്ത് വിൽക്കപ്പെടുന്ന മൊബൈല്‍ ഫോണുകള്‍ നിര്‍മിക്കുന്നത്. അതുകൊണ്ടാണ് വിലവര്‍ധനവ് ഉണ്ടാകുമെന്ന നിഗമനം. മദര്‍ബോര്‍ഡ്, പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് എന്നിവയുടെ ഇറക്കുമതി തീരുവ 15 ശതമാനത്തില്‍നിന്ന് 20 ശതമാനമായാണ് ഉയര്‍ത്തിയത്.

മൊബൈല്‍ ഫോണ്‍ നിര്‍മിക്കാനുപയോഗിക്കുന്ന മറ്റ് ഭാഗങ്ങളുടെ തീരുവയിലും സമാനമായ വര്‍ധനവുണ്ട്. നിലവില്‍ ആഭ്യന്തര വിപണിയില്‍ വില്‍ക്കുന്ന മൊബൈല്‍ ഫോണുകളില്‍ 97 ശതമാനവും രാജ്യത്തുതന്നെ നിര്‍മിക്കുന്നതാണ്. പ്രമുഖ ആഗോള ബ്രാൻഡുകൾക്കെല്ലാം തന്നെ ഇന്ത്യയിൽ നിർമാണ യൂണിറ്റുകളുമുണ്ട്.

shortlink

Post Your Comments


Back to top button