
മുംബൈ : മൂന്നാം ദിവസവും ഓഹരി വിപണി ഉയർന്നു തന്നെ. ഇന്നത്തെ വ്യാപാരം തുടങ്ങിയതും നേട്ടത്തിൽ. സെൻസെക്സ് 130 പോയിന്റ് ഉയർന്നു 40,925ലും നിഫ്റ്റി 12,000 നിലവാരത്തിലുമായിരുന്നു വ്യാപാരം. എംആന്റ്എം, റിലയന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നീ ഓഹരികൾ നേട്ടത്തിലെത്തിയപ്പോൾ ടാറ്റാ മോട്ടോഴ്സ്, യുപിഎല്‍, ബിപിസിഎല്‍, എച്ച്സിഎല്‍ ടെക്, ബജാജ് ഓട്ടോ, ബ്രിട്ടാനിയ, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
അതേസമയം വ്യാഴാഴ്ചത്തെ ആര്‍ബിഐയുടെ പണവായ്പാനയ പ്രഖ്യാപനത്തെയാണ് ഇപ്പോൾ വിപണി കാത്തിരിക്കുന്നത്. പണപ്പെരുപ്പം കൂടിയ നിരക്കില്‍ തുടരുന്നതിനാല്‍ തല്‍ക്കാലം നിരക്ക് കുറയ്ക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന.
Post Your Comments