ദുബായ്: കളിച്ച് നന്നാവാന്‍ ദുബായില്‍ തടവുകാര്‍ക്കായി കായിക കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു.എല്ലാ പൊലീസ് സ്റ്റേഷനുകളിലും റിമാന്‍ഡ് സെന്ററുകളിലും സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി സഹകരിച്ച് കായിക കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി. പരീക്ഷണ പദ്ധതി വിജയകരമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് എല്ലാ സ്റ്റേഷനിലും പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. ദുബായിലെ നിലവിലുള്ള 11 പൊലീസ് സ്റ്റേഷനുകളിലും ഇനി തുടങ്ങുന്ന സ്റ്റേഷനിലും ഈ വര്‍ഷം തന്നെ പദ്ധതി നടപ്പാക്കും. ഇതിനു പുറമെ രണ്ട് റിമാന്‍ഡ് സെന്ററുകളിലും സ്ഥാപിക്കും.
മൂന്നു പൊലീസ് സ്റ്റേഷനുകളിലും അല്‍ ബര്‍ഷയിലെ റിമാന്‍ഡ് സെന്ററിലും ഇത് തുടങ്ങിയതായും അധികൃതര്‍ പറഞ്ഞു. അല്‍ഖിസൈസ് സ്റ്റേഷനിലാണ് 6 മാസം മുമ്പ് സ്‌പോര്‍ട്‌സ് സെന്റര്‍ പരീക്ഷണാര്‍ഥം തുടങ്ങിയത്. ഒറ്റയ്ക്കും കൂട്ടായും കളികളില്‍ ഏര്‍പ്പെടാന്‍ അനുവദിച്ചു.കളിയുപകരണങ്ങളും സിന്തറ്റിക് ടര്‍ഫും സ്ഥാപിച്ചു. അതേ സമയം സുരക്ഷയ്ക്കു ഭീഷണിയുള്ള ഡംബെല്‍സ് പോലുള്ളവ നല്‍കിയില്ല. രാവിലെ ആറ് മുതല്‍ രാത്രി പത്തുവരെ അന്തേവാസികള്‍ക്ക് പരിശീലനം നടത്താം. ആറുമാസം കഴിഞ്ഞപ്പോള്‍ അന്തേവാസികളുടെ മനോഭാവത്തില്‍ വലിയ മാറ്റമുണ്ടായെന്ന് ഖിസൈസ് പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേ. യൂസഫ് അല്‍ അദീദി പറഞ്ഞു. വ്യക്തിപരമായും സാമൂഹികമായും ഉള്ള ശേഷികള്‍ വര്‍ധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്.
Post Your Comments