റിയാദ്: സൗദിയിൽ പച്ചക്കറിയ്ക്കിടയില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ടു വിദേശികൾ പിടിയിൽ.വാഹനത്തില്‍ മയക്കുമരുന്ന് കടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് വാഹനം പിന്തുടര്‍ന്ന് പിടികൂടുകയും മയക്കുമരുന്ന് കണ്ടെടുക്കുകയുമായിരുന്നു. അറസ്റ്റിലായ രണ്ടു പേരും റിയന്‍ വംശജരാണ്.
സൗദിയില്‍ നിരോധിച്ച ആംഫെറ്റാമൈന്‍ എന്ന ഗുളികകളാണ് പച്ചക്കറികള്‍ക്കിടയില്‍ പ്രത്യേക പെട്ടികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ചത്. സിറിയന്‍ വംശജരായ വാഹനത്തിന്റെ ഡ്രൈവറും സഹായിയുമാണ് അറസ്റ്റിലായത്. ഇവരെ ആന്റി നര്‍ക്കോട്ടിക് വിഭാഗത്തിന് കൈമാറി.
Also read : ശക്തമായ ഭൂചലനം : റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത് 5.0 തീവ്രത
റെയ്‍ഡിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ട്രക്കില്‍ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ്, ആന്റി നര്‍ക്കോട്ടിക് സംഘങ്ങള്‍ വാഹനത്തെ പിന്തുടർന്നു. ക്ക് ഒരു വെയര്‍ഹൗസിലേക്ക് കടന്നതോടെ സ്ഥലം വളയുകയും മയക്കുമരുന്ന് ഗുളികകള്‍ പിടികൂടുകയുമായിരുന്നു.
Post Your Comments