കൊച്ചി: വെടിക്കെട്ട് ആചാരത്തിന്റെ ഭാഗമാകില്ലെന്നും പഴയ രീതിയിലുള്ള വെടിക്കെട്ടല്ല ഇപ്പോള്‍ നടക്കുന്നതെന്നും കേരള ഹൈക്കോടതി പറഞ്ഞു. എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് ശിവക്ഷേത്രത്തില്‍ വെടിക്കെട്ട് വിലക്കിയ തീരുമാനത്തിനെതിരായ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
വെടിക്കെട്ടും വെടിവഴിപാടും ഒന്നല്ലെന്നും ഇവ തമ്മില്‍ വ്യത്യാസമുണ്ടെന്നും കേരള ഹൈക്കോടതി പറഞ്ഞു. വിശദീകരിച്ചു. വെടിക്കെട്ട് ആചാരത്തിന്റെ ഭാഗമാകില്ലെന്ന് കോടതി പറഞ്ഞു. പെട്രോള്‍ പമ്പ്, സ്‌കൂള്‍ എന്നിവയുണ്ടെന്ന് പറഞ്ഞാണ് ജില്ലാ കളക്ടര്‍ ശിവക്ഷേത്രത്തിലെ വെടിക്കെട്ടിന്റെ അപേക്ഷ തള്ളിയത്. ഇതിനെതിരെ ക്ഷേത്ര ഭരണസമിതിയാണ് കോടതിയെ സമീപിച്ചത്. പെട്രോള്‍ പമ്പും സ്‌കൂളും കാലാകാലങ്ങളായി അവിടെ തന്നെയുള്ളതാണെന്ന് ക്ഷേത്രക്കമ്മിറ്റി വാദിച്ചു. കഴിഞ്ഞ വര്‍ഷത്തെ സാഹചര്യങ്ങളില്‍ നിന്ന് എന്ത് മാറ്റമാണ് ഉണ്ടായതെന്ന് കളക്ടര്‍ പറയണമെന്ന് ഹര്‍ജിക്കാര്‍ ഈ ഘട്ടത്തില്‍ വാദിച്ചു. ഈ സമയത്താണ് കോടതി പഴയപോലുള്ള വെടിക്കെട്ടല്ല ഇപ്പോള്‍ നടക്കുന്നതെന്ന് പറഞ്ഞത്. ഇതാവാം ജില്ലാ കളക്ടര്‍ വെടിക്കെട്ടിന് അനുമതി നിഷേധിക്കാനുള്ള കാരണമെന്നും കോടതി പറഞ്ഞു.
വാദത്തിനിടെ നടക്കാവ് വെടിക്കെട്ട് അപകടം കോടതി എടുത്തുപറഞ്ഞു. നടക്കാവില്‍ 100 മീറ്റര്‍ അകലെയായിരുന്നു സ്ഥാപനങ്ങളെന്നും എന്നിട്ടും അപകടം നടന്നില്ലേയെന്ന് കോടതി ചോദിച്ചു. എന്നാല്‍ നടക്കാവില്‍ അബദ്ധം കാണിച്ചുവെന്നത് കൊണ്ട്, ഇവിടെ അങ്ങനെ സംഭവിക്കണം എന്നില്ലെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. എന്നാല്‍ വെറും 30 മീറ്റര്‍ അകലം മാത്രമേ എറണാകുളം ശിവക്ഷേത്രത്തില്‍ നിന്ന് പെട്രോള്‍ പമ്പിലേക്കുള്ളൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ വെടിക്കെട്ടിന് 2.8 കോടി രൂപയുടെ ഇന്‍ഷുറന്‍സ് ഉണ്ടെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കി.
Post Your Comments