അബുദാബി: വിമാനങ്ങൾ വിൽക്കാനൊരുങ്ങി യുഎഇയിൽ അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇത്തിഹാദ് എയര്‍വേസ്. നിലവിൽ എയർ ലൈൻസ് ഉപയോഗിക്കുന്ന ബോയിങ് 777-300 ഇ.ആര്.എസ്, എയര്‍ബസ് എ 330-300, എ 300-200 എന്നീ വിമാനങ്ങൾ അന്താരാഷ്ട്ര നിക്ഷേപ സ്ഥാപനമായ കെ.കെ.ആര്, എവിയേഷന്‍ രംഗത്തെ ധനകാര്യ സ്ഥാപനമായ അള്ടാവ് എയര്‍ എയര്‍ഫിനാന്‍സ് എന്നിവയ്ക്ക് 3.67 ശതകോടി ദിര്‍ഹത്തിന് വില്ക്കുവാൻ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ട്.
Also read : 3700 പേരുമായി സഞ്ചരിച്ച കപ്പലില്‍ 10 പേര്‍ക്ക് കൊറോണ ; കരയിലേക്കിറക്കരുതെന്ന് ആരോഗ്യ മന്ത്രി
കമ്പനിയുടെ വിമാനശേഖരം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും 38 വിമാനങ്ങള്‍ ശതകോടി ഡോളറിന് വില്ക്കാന് തീരുമാനിച്ചെന്നും ഇത്തിഹാദ് അധികൃതര്‍ അറിയിച്ചു. അതേസമയം ഈ വര്‍ഷം എത്തിക്കുന്ന ബോയിങ് 777-300 ഇ.ആര്.എസ് വിമാനങ്ങള്‍ കമ്പനിക്ക് തന്നെ പാട്ടത്തിന് നൽകാനുള്ള സംവിധാനവും രൂപീകരിക്കുമെന്ന് ഇത്തിഹാദ് അറിയിച്ചിട്ടുണ്ട്.
Post Your Comments