Latest NewsNewsIndia

ബിജെപി എംപി പര്‍വേഷ് വര്‍മ്മയ്ക്ക് രണ്ടാമതും പ്രചാരണ വിലക്ക്

ന്യൂഡല്‍ഹി: ബിജെപി എംപിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് . ബിജെപി എംപി പര്‍വേഷ് വര്‍മ്മയ്ക്കാണ്് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. . ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഭീകരനെന്ന് വിളിച്ചതിന്റെ പേരിലാണ് നടപടി. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയതിന്റെ പേരില്‍ വര്‍മ്മയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞയാഴ്ചയും 96 മണിക്കൂര്‍ പ്രചാരണ വിലക്കേര്‍പ്പെടുത്തിയിരുന്നു.

വര്‍മ്മ നടത്തിയ പരാമര്‍ശം മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ പ്രതിഷേധിക്കുന്നവരുടെ വീടുകളില്‍ കടന്നുകയറി അവരുടെ സഹോദരിമാരെയും പെണ്‍മക്കളെയും ബലാത്സംഗം ചെയ്യുമെന്ന പ്രസംഗത്തിന്റെ പേരിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആദ്യം വര്‍മ്മയ്ക്കെതിരെ പ്രചാരണ വിലക്കേര്‍പ്പെടുത്തിയത്. കെജ്രിവാളിനെ ഭീകരനെന്ന് വിളിച്ചതോടെ രണ്ടാമതും വിലക്കുവന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button