KeralaLatest NewsNews

കൊറോണ വൈറസ്:വിനോദസഞ്ചാരമേഖലയ്ക്ക് തിരിച്ചടി

ആലപ്പുഴ: കൊറോണ സ്ഥിരീകരിച്ചത് കേരളത്തിലെ വിനോദസഞ്ചാരമേഖലയ്ക്ക് വന്‍ തിരിച്ചടിയാകുന്നു. കേരളത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. ആലപ്പുഴയില്‍ കൊറോണ സ്ഥിരീകരിച്ചതും വിനോദസഞ്ചാരമേഖലയ്ക്ക് തിരിച്ചടിയാകുന്നു. ഹൗസ് ബോട്ടുകള്‍, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളിലെ ബുക്കിംങ് കുറഞ്ഞു.

വിദേശ സഞ്ചാരികളുടെ സംസ്ഥാനത്തേക്കുള്ള വരവ് കുറഞ്ഞത് വരും ദിവസങ്ങളില്‍ മേഖലയെ കൂടുതല്‍ തളര്‍ത്തുമെന്ന ആശങ്കയുണ്ട്. പുന്നമടയിലെ ഫിനിഷിംഗ് പോയിന്റില്‍ ഇപ്പോള്‍ പതിവ് തിരക്കില്ല. ആലപ്പുഴയില്‍ ജൂണ്‍ മാസം വരെ വിനോദസഞ്ചാര സീസണാണ്. പക്ഷെ ഹൗസ് ബോട്ടുകള്‍ സഞ്ചാരികളുടെ വരവും കാത്ത് കിടപ്പാണ്. റിസോര്‍ട്ടുകളിലും ഹോം സ്റ്റേകളിലും തിരക്കില്ല. വിദേശവിനോദസഞ്ചാരികള്‍ ബുക്കിംഗ് റദ്ദാക്കുന്നത് കൂടി വരുന്നു. ഭക്ഷണശാലകളിലും വാണിജ്യ കേന്ദ്രങ്ങളിലും വരുമാനം കുറഞ്ഞു. അതേസമയം, കൊറോണ ഭീതി നേരിടാന്‍ ടൂറിസം മേഖലയില്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെയും ആരോഗ്യനില മെച്ചപ്പെടുന്നു. പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആശുപത്രികളില്‍ ആകെ 100 പേര്‍ നിരീക്ഷണത്തിലാണ്. 2421 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. ചൈനയില്‍ നിന്ന് വന്നവര്‍ വീടുകളില്‍ തന്നെ തങ്ങണമെന്ന് ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button