ന്യൂഡല്‍ഹി: കൊറോണ എന്ന മാരക വൈറസിന്റെ ഉത്ഭവം കാണ്ടാമൃഗത്തിന്റെ കൊമ്പില്‍ നിന്ന് … വാര്‍ത്ത പരന്നത് നിമിഷങ്ങള്‍ക്കകം. നോവല്‍ കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ജനങ്ങളെ കൂടുതല്‍ ഭീതിയിലാക്കി വ്യാജ മുന്നറിയിപ്പുകളും വ്യാജ വാര്‍ത്തകളും. കാണ്ടാമൃഗത്തിന്റെ കൊമ്പില്‍ നിന്നാണ് കൊറോണ വൈറസ് ഉത്ഭവിച്ചത് എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത ഇത്തരത്തിലൊന്നാണ്.
read also : കൊറോണ വൈറസ്: ടൂറിസം മേഖല ജാഗ്രത പുലർത്തണമെന്ന് നിർദേശം
ഫെയ്സ് ബുക്കിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും മീമുകളുടെ രൂപത്തിലാണ് ഈ വാര്‍ത്ത പ്രചരിച്ചത്. ‘കാണ്ടാമൃഗത്തിന്റെ കൊമ്ബില്‍ നിന്നാണ് കൊറോണ വൈറസ് ഉണ്ടായതെന്നാണ് വിശ്വസിക്കുന്നത്’ എന്ന കുറിപ്പിനൊപ്പം കാണ്ടാമൃത്തിന്റെ കൊമ്ബുകളുടെ ചിത്രം കൂടി ഉള്‍പ്പെടുത്തിയുള്ള മീമാണ് വന്‍ തോതില്‍ പ്രചരിച്ചത്.
പ്രശസ്ത ഗവേഷകരുള്‍പ്പെടെ ഇത്തരം മീമുകള്‍ പ്രചരിപ്പിക്കുന്നതിനെ എതിര്‍ത്ത് അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. 2019 ഡിസംബറില്‍ ചൈനയിലെ വുഹാനിലാണ് നോവല്‍ കൊറോണ വൈറസിന്റെ ഉത്ഭവം.
പനി, സാര്‍സ്, മെര്‍സ് തുടങ്ങിയ രോഗങ്ങള്‍ പരത്തുന്ന വൈറസിന്റെ ഗണത്തില്‍പ്പെട്ട വൈറസാണ് 2019-നോവല്‍ കൊറോണ വൈറസ് എന്ന ഔദ്യോഗിക പേരിലറിയപ്പെടുന്ന കൊറോണ വൈറസ്. എന്നാല്‍ നോവല്‍ കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രം ഇതുവരെ കണ്ടെത്താനായിട്ടില്ല.
Post Your Comments