കാട്ടാക്കട : പ്രസവശേഷം ഭര്‍ത്താവിന്റെ വീട്ടിലെത്തിയ യുവതിയെ വരവേറ്റത് ബന്ധുക്കള്‍ തമ്മിലുള്ള കയ്യാങ്കളി . പ്രസവ ശേഷം യുവതിയെ ഭര്‍ത്താവിന്റെ വീട്ടിലാക്കാനെത്തിയ ബന്ധുക്കളും ഭര്‍തൃ വീട്ടിലുണ്ടായിരുന്നവരും തമ്മില്‍ തര്‍ക്കം മൂത്ത് ഏറ്റുമുട്ടലിലെത്തി . ഒടുവില്‍ പൊലീസ് കേസുമായി. ഞായറാഴ്ച കാഞ്ഞിരംകുളം സ്വദേശിനിയെ അഞ്ചുതെങ്ങിന്‍മൂടുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ കൊണ്ടാക്കാന്‍ എത്തിയതായിരുന്നു ബന്ധുക്കള്‍.
ചടങ്ങുകള്‍ കഴിഞ്ഞ് ഭക്ഷണം കഴിഞ്ഞ് മടങ്ങാന്‍ തുടങ്ങുന്നതിനിടെയാണ് ഇരു പക്ഷത്തുമുള്ള ചിലര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്.വാക്കേറ്റം ഒടുവില്‍ കയ്യാങ്കളിയായി. യുവതിയുടെ വീട്ടുകാരെത്തിയ കാറിന്റെ ചില്ല് ചിലര്‍ അടിച്ചു തകര്‍ത്തു. യുവതിയുടെ മാതാപിതാക്കള്‍ക്കും സഹോദരനും മര്‍ദ്ദനമേറ്റു. രണ്ടു ഭാഗത്തുനിന്നുമുള്ളവരുടെ പേരില്‍ കേസെടുത്തു.
Post Your Comments