ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ രൂക്ഷവിമര്‍ശനവുമായി എം പി ശശി തരൂര്‍ രംഗത്ത്. സര്‍ക്കാര്‍ പദ്ധതികളുടെ പേരുകള്‍ ഷട്ട് ഡൗണ്‍ ഇന്ത്യ, സിറ്റ് ഡൗണ്‍ ഇന്ത്യ, ഷട്ട് അപ് ഇന്ത്യ എന്നിങ്ങനെ മാറ്റണമെന്നും ഇന്ത്യയുടെ ആത്മാവിനെ വിഭജിക്കുന്നതിന്റെ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തിന്റെ ജനാധിപത്യ, മതേതര ഘടനയ്ക്ക് മേലുള്ള ആക്രമണമാണ് നടക്കുന്നത്. രാജ്യത്തെ ഹിന്ദു-മുസ്ലിം, ഞങ്ങള്‍-നിങ്ങള്‍ എന്നിങ്ങനെ വിഭജിക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നതെന്നും തരൂര്‍ വ്യക്തമാക്കി.
2020ല്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയുടെ ആത്മാവിനെ വിഭജിച്ചിരിക്കുന്നു. സ്‌കില്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ എന്നിങ്ങനെ പല പദ്ധതികള്‍ക്കുവേണ്ടിയും പല പ്രചാരണങ്ങളും നടന്നു. എന്നാല്‍ സ്റ്റാന്‍ഡ് അപ് ഇന്ത്യയ്ക്കു വേണ്ടി ഇവിടെ ആരും മിണ്ടിയില്ല. കാരണം, സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്ന തിരക്കിലായിരുന്നു നിങ്ങളെന്നും തരൂർ ആരോപിച്ചു.
Post Your Comments